play-sharp-fill
ഇത് താണ്ടാ കേരളാ പോലീസ്; എസ്. രാജേന്ദ്രൻ എം.എൽ.എയ്ക്കെതിരെ കേസെടുത്ത എസ്.ഐയെ 24 മണിക്കൂറിനുള്ളിൽ സ്ഥലംമാറ്റി

ഇത് താണ്ടാ കേരളാ പോലീസ്; എസ്. രാജേന്ദ്രൻ എം.എൽ.എയ്ക്കെതിരെ കേസെടുത്ത എസ്.ഐയെ 24 മണിക്കൂറിനുള്ളിൽ സ്ഥലംമാറ്റി

സ്വന്തം ലേഖകൻ

മൂന്നാർ: എസ്. രാജേന്ദ്രൻ എം.എൽ.എയ്ക്കെതിരെ കേസെടുത്ത എസ്.ഐയെ 24 മണിക്കൂറിനുള്ളിൽ സ്ഥലംമാറ്റി. സ്‌പെഷൽ ട്രൈബ്യൂണൽ കെട്ടിടത്തിൽ അതിക്രമിച്ചു കയറുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രനെതിരെ കേസെടുത്ത മൂന്നാർ എസ്.ഐ, പി.ജെ. വർഗീസിന് സ്ഥലംമാറ്റം. കേസെടുത്ത് 24 മണിക്കൂറിനുള്ളിൽ നടന്ന സ്ഥലംമാറ്റം പ്രതികാര നടപടിയാണെന്നാണ് ആക്ഷേപം. എസ്.ഐ, പി.ജെ. വർഗീസിനെ കട്ടപ്പനയിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

മൂന്നാറിലെ ഭൂമി കയ്യേറ്റക്കേസുകൾ കൈകാര്യം ചെയ്യുന്ന മൂന്നാർ സ്‌പെഷ്യൽ ട്രൈബ്യൂണലിൽ അതിക്രമിച്ച് കടന്ന് എൻജിനീയറിംഗ് കോളജിനു ക്ലാസ് നടത്തുന്നതിനു വിട്ടുകൊടുക്കാൻ ശ്രമിച്ചിരുന്നു. ഇതിനെതിരെയാണ് രാജേന്ദ്രൻ എം.എൽ.എയ്ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്. മലയിടിച്ചിലിൽ തകർന്ന മൂന്നാർ സർക്കാർ കോളജ് താത്കാലികമായി പ്രവർത്തിക്കാൻ, സ്‌പെഷ്യൽ ട്രൈബ്യൂണൽ കെട്ടിടം വിട്ടു കിട്ടണമെന്നാവശ്യപ്പെട്ടാണ് എംഎൽഎയുടെ നേതൃത്വത്തിൽ അക്രമം അഴിച്ചു വിട്ടത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെത്തിയ എംഎൽഎയും സംഘവും ഹാളിന്റെയും മറ്റൊരു മുറിയുടെയും പൂട്ടുകൾ പൊളിച്ചാണ് അകത്തു കയറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതി ഹാളിലുണ്ടായിരുന്ന കസേരകൾ, നിരത്തിയിട്ട ശേഷം വിദ്യാർത്ഥികളോട് ഇരിക്കാനും, ഒപ്പമുണ്ടായിരുന്ന അധ്യാപകരോടു ക്ലാസെടുക്കാനും എംഎൽഎ ആവശ്യപ്പെട്ടു. പൊലീസ് സ്ഥലത്തെത്തിയതോടെ എംഎൽഎയും സംഘവും മടങ്ങി. ട്രൈബ്യൂണൽ അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു. ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച ട്രൈബ്യൂണൽ ജീവനക്കാരനിൽ നിന്നു ഫോൺ പിടിച്ചുവാങ്ങി. ഉന്തിനും തള്ളിനുമിടെ ജീവനക്കാർക്കു പരിക്കേറ്റു. ചില സിപിഎം പ്രവർത്തകർ വനിതാ ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തു.