
തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം. എസ് ഹരിശങ്കറെ ബറ്റാലിയൻ ഡിഐജിയാക്കി. കഴിഞ്ഞ ദിവസമാണ് ഹരിശങ്കറിനെ കൊച്ചി കമ്മീഷണറായി നിയമിച്ചത്. ഹരിശങ്കര്‍ സ്ഥാനമേല്‍ക്കാതെ അവധിക്ക് അപേക്ഷിച്ചിരുന്നു.
ഐജി കാളിരാജ് മഹേശ്വർ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാകും. നിലവിൽ ട്രാഫിക് ഐജിയാണ് അദ്ദേഹം. ടി നാരായണനാണ് തൃശൂർ റെയ്ഞ്ച് ഡിഐജി. അരുൺ ബി കൃഷ്‌ണയാണ് കൊച്ചി റെയ്ഞ്ച് ഡിഐജി. പുതിയ കോഴിക്കോട് കമ്മീഷണർ ജി ജയദേവാണ്.
ജില്ലാ തലപ്പത്തും മാറ്റമുണ്ട്. ഹേമലത കൊല്ലം കമ്മീഷണറും സുദർശൻ എറണാകുളം റൂറൽ എസ്പിയും ജെ മഹേഷ് തിരുവനന്തപുരം റൂറൽ എസ്പിയുമാകും. കെ ഇ ബൈജുവാണ് കോസ്റ്റൽ എസ്പി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവ ഐപിഎസുകാരെ ജില്ലാ തലത്തിൽ കൊണ്ടുവന്നാണ് പുതിയ അഴിച്ചുപണി നടന്നിരിക്കുന്നത്.




