അജിതാ ബീഗം ക്രൈംബ്രാഞ്ച് ഐജി; എസ്.ശ്യാംസുന്ദർ ഇന്റലിജൻസ് ഐജി; പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി

Spread the love

തിരുവനന്തപുരം : സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. ഐ.ജി,​ ഡി.ഐ.ജി തലത്തിലാണ് മാറ്റം. ആർ. നിശാന്തിനി,​ അജിതാ ബീഗം,​ സതീഷ് ബിനോ,​ പുട്ട വിമലാദിത്യ,​ രാഹുൽ ആർ.നായർ എന്നിവർക്ക് ഐ.ജിയായി സ്ഥാനക്കയറ്റം നൽകി.

video
play-sharp-fill

ആർ. നിശാന്തിനി പൊലീസ് ആസ്ഥാനത്തെ ഐ.ജിയാകും. അജീതാ ബീഗം ക്രൈംബ്രാഞ്ചിലും സതീഷ് ബിനോ ആംഡ് പൊലീസ് ബറ്റാലിയനിലും ഐ.ജിയാകും.

കൊച്ചി ഐ.ജിയായി സ്ഥാനക്കയറ്റം ലഭിച്ച പുട്ട വിമലാദിത്യക്ക് ഇന്റലിജൻസിലാണ് നിയമനം. നിലവിലെ ഐ.ജി ശ്യാം സുന്ദറിനെയും ഇന്റലിജൻസിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group