ഇ-കൊമേഴ്സ് വില്പനമേളയുടെ പേരിൽ വ്യാജൻ: തട്ടിപ്പിൽ വീഴരുതെന്ന മുന്നറിയിപ്പുമായി പോലീസ്

Spread the love

പ്രമുഖ ഓൺലൈൻ ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലെ വില്പനമേളയുടെ പേരിൽ ഓൺലൈൻ ഷോപ്പിങ് തട്ടിപ്പിന് സാധ്യതയുണ്ടെന്ന് പോലീസ്. ഇ-കൊമേഴ്സ് വെബ്സൈറ്റുകളുടെ അതേപേരിൽ വ്യാജ വെബ്സൈറ്റ് നിർമിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഇലക്‌ട്രോണിക് ഉത്പന്നങ്ങളടക്കം വൻ വിലക്കുറവിൽ വിൽക്കുന്നതായി തട്ടിപ്പുകാർ വ്യാജ വെബ്സൈറ്റുകളിലൂടെ പരസ്യം നൽകും. ഇത് വിശ്വസിച്ച് ഉത്പന്നങ്ങൾ ഓർഡർ ചെയ്താൽ കബളിക്കപ്പെടും..

വെബ്സൈറ്റ് വിലാസം പ്രത്യേകം ശ്രദ്ധിച്ച് വ്യാജനല്ലെന്ന് ഉറപ്പുവരുത്തണം. വൻ വിലക്കിഴിവ് വാഗ്‌ദാനം ചെയ്യുന്ന വെബ്സൈറ്റുകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്തണം. വാട്സാപ്പ്, എസ്എംഎസ്, സാമൂഹികമാധ്യമങ്ങൾ എന്നിവ വഴി വരുന്ന ലിങ്കുകളിലൂടെ വെബ്സൈറ്റിൽ പ്രവേശിക്കാതിരിക്കുക. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിന് ഇരയായാലോ ഇത്തരം തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടാലോ ഉടൻ 1930 എന്ന നമ്പറിൽ വിവരമറിയിക്കണമെന്നും പോലീസ് വ്യക്തമാക്കി.