ട്രാഫിക് അവബോധം വളര്‍ത്തുന്നതിനായി തലയെ കൂട്ടു പിടിച്ച് കേരള പോലീസ്; വൈറലായി ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്ന ചോദ്യോത്തരം

Spread the love

ഛോട്ടാ മുംബൈ റീ റിലീസിന് പിന്നാലെ കൊച്ചിയിലെ വാസ്കോയും കൂട്ടരും തീയറ്ററുകളും സോഷ്യല്‍ മീഡിയയും ഭരിക്കുകയാണ്.ഇതിനിടെ ട്രാഫിക് അവബോധം വളര്‍ത്തുന്നതിനായി തലയെ തന്നെ കൂട്ടു പിടിച്ചിരിക്കുകയാണ് കേരള പൊലീസ്. ബൈക്ക് ഓടിക്കുമ്ബോള്‍ ‘തല’യ്ക്ക് ഇഷ്ടം എന്താണെന്നാണ് കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്ന ചോദ്യം.

പിന്നീട് ഓപ്ഷൻസ് ആയി പുട്ടും കടലയും, തട്ട് ദോശയും രസവടയും, അലുവയും മത്തിക്കറിയും അവസാനം ഹെല്‍മെറ്റ് എന്ന ഓപ്ഷനും നല്‍കിയിട്ടുണ്ട്. ശരി ഉത്തരമായി ഹെല്‍റ്റ് എന്ന് അടയാളപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍, കൊച്ചിയിലെ അല്ലറ ചില്ലറ തരികിട പരിപാടിയുമായി നടക്കുന്ന വാസ്കോ ഹെമെറ്റ് വയ്ക്കാറില്ലെന്ന് രസകരമായി കമന്‍റ് ചെയ്യുന്നവരുമുണ്ട്. പക്ഷേ നിയമങ്ങള്‍ പാലിക്കണമെന്നും ജീവൻ രക്ഷിക്കാനുള്ളതാണ് ഹെല്‍മറ്റെന്നും പൊലീസ് ഓര്‍മ്മിപ്പിക്കുന്നു.

മോഹന്‍ലാല്‍ സിനിമകള്‍ക്ക് സമീപകാലത്ത് തിയറ്ററുകളില്‍ തുടര്‍ച്ചയായി കിട്ടിക്കൊണ്ടിരിക്കുന്ന പ്രേക്ഷക പിന്തുണ ശ്രദ്ധേയമാണ്. എമ്ബുരാന്‍, തുടരും എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെയെത്തിയ മോഹന്‍ലാലിന്‍റെ ഒരു റീ റിലീസും തിയറ്ററുകളില്‍ വലിയ ആഘോഷം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. അന്‍വര്‍ റഷീദിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി 2007 ല്‍ പുറത്തെത്തിയ ഛോട്ടാ മുംബൈ എന്ന ചിത്രമാണ് തിയറ്ററുകളിലേക്ക് വീണ്ടും പ്രേക്ഷകരെ എത്തിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെറുതെ എത്തിക്കുക മാത്രമല്ല, ആഘോഷാന്തരീക്ഷം സൃഷ്ടിച്ച്‌ കാണികളെ നൃത്തം ചെയ്യിക്കുകയാണ് അക്ഷരാര്‍ഥത്തില്‍ ചിത്രം. ഇതിന്‍റെ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ എമ്ബാടും.ആറാം തീയതി വെള്ളിയാഴ്ച ആയിരുന്നു ചിത്രത്തിന്‍റെ റീ റിലീസ്. ഏറെക്കുറെ ലിമിറ്റഡ് റീ റിലീസ് ആയി പ്രദര്‍ശനം ആരംഭിച്ച ഛോട്ടാ മുംബൈ അടുത്ത ദിവസങ്ങളില്‍ തിയറ്റര്‍ കൗണ്ടും ഷോ കൗണ്ടും വര്‍ധിപ്പിച്ചിരുന്നു. പ്രേക്ഷകരുടെ പ്രതികരണം കണ്ടാണ് കൂടുതല്‍ തിയറ്റര്‍ ഉടമകള്‍ ചിത്രം ചാര്‍ട്ട് ചെയ്തത്.