കോട്ടയം: വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയുടെ മാല കവർന്ന
കേസിലെ പ്രതിയെ ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പറമ്പിൽ വീട്ടിൽ രാഹുൽ രാജൻ (28) ആണ് പിടിയിലായത്.വീട്ടിൽ ആരുമില്ലാത്ത നേരത്ത്
പിൻവാതിലിലൂടെ അതിക്രമിച്ചു കയറി വീട്ടമ്മയെ ആക്രമിച്ച് 3¼ പവന്റെ സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.അക്രമത്തിൽ പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ ചികിത്സയിലാണ്. ചങ്ങനാശ്ശേരി ഡിവൈഎസ്പി എ .കെ വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള ചങ്ങനാശ്ശേരി പോലീസ്’ഇൻസ്പെക്ടർ ബി വിനോദ്, എസ് ഐ സന്ദീപ് ജെ, സീനിയർ സിപിഒ സ്റ്റാൻലി,സിപിഒ മാരായ കൃഷ്ണകുമാർ, പ്രദീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.