തിരുവനന്തപുരം: പൊലീസുകാരിയെ ബലാൽസംഗം ചെയ്ത സംഭവം ഒതുക്കിത്തീർക്കാൻ പ്രതിയായ എസ്ഐയോട് അന്വേഷണ ഉദ്യോഗസ്ഥർ 25 ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തിൽ ശക്തമായ തെളിവുകളുണ്ടെന്ന് പൊലീസ്.
പണം ആവശ്യപ്പെട്ടെന്ന കാര്യം ഇരയായ ഉദ്യോഗസ്ഥ നിഷേധിച്ചിരുന്നു. സംഭവത്തിൽ അസിസ്റ്റന്റ് കമൻഡാന്റ് സ്റ്റാർമോൻ ആർ.പിള്ള, സൈബർ ഓപ്പറേഷൻസ് റൈറ്റർ അനു ആന്റണി എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. …
സൈബർ ഓപ്പറേഷൻസിൽ എസ്ഐയായിരുന്ന വിൽഫർ ഫ്രാൻസിസ് തന്നെ ബലാൽസംഗം ചെയ്തെന്ന് സൈബർ ഓപ്പറേഷൻസ് മേധാവിയെ പിറ്റേന്നു തന്നെ ഉദ്യോഗസ്ഥ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാൻ നിർദേശിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ അതിന് മുൻപുതന്നെ സ്റ്റാർമോൻ ആർ.പിള്ള അനു ആന്റണി വഴി വിൽഫറിനെ ബന്ധപ്പെട്ട് പരാതി നൽകാതിരിക്കണമെങ്കിൽ 25 ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ടെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ലഭിച്ചു. ഇക്കാര്യമാണ് പൊലീസ് അന്വേഷിച്ചത്….
ഇത് ശരിവച്ച് അന്വേഷണസംഘത്തിന് അനു ആന്റണി മൊഴി നൽകി. സ്റ്റാർമോനും അനുവും വിൽഫറും ഒരേ കാറിലിരുന്ന് സംസാരിച്ചെന്ന് മൊബൈൽ ടവർ ലൊക്കേഷൻ വച്ച് പൊലീസ് കണ്ടെത്തിയിരുന്നു.
പറഞ്ഞ ദിവസം സ്റ്റാർമോൻ പൊലീസ് ആസ്ഥാനത്ത് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. പണം ആവശ്യപ്പെട്ടതിൽ നേരിട്ട് പങ്കില്ലെങ്കിലും സഹപ്രവർത്തക ബലാൽസംഗം ചെയ്യപ്പെട്ട വിവരം മുൻപേ അറിഞ്ഞിട്ടും ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്നതാണ് അനു ആന്റണിക്കെതിരെയുള്ള കുറ്റം….