ഹിന്ദി ഹമാര രാഷ്ട്രഭാഷ ഹെ! ഇതരസംസ്ഥാനക്കാരോട് സംസാരിക്കാൻ കേരള പൊലീസ് ഹിന്ദി പഠിക്കുന്നു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

നാദാപുരം: സംസ്ഥാനത്ത് ഇതരസംസ്ഥാനക്കാർ പെരുകിയപ്പോൾ കേരള പൊലീസും ഹിന്ദി പഠിക്കുന്നു. നാദാപുരം കൺട്രോൾ റൂമിലെ പൊലീസുകാരാണ് ദേശീയ ഭാഷ വശത്താക്കാൻ ട്യൂഷൻ സ്വീകരിക്കുന്നത്. അവശ്യഘട്ടങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്യാനും വിവരങ്ങൾ ശേഖരിക്കാനുമാണ് പൊലീസുകാർ ഹിന്ദി പഠിക്കുന്നത്. അറുപത് പൊലീസുകാരാണ് നാദാപുരം കൺട്രോൾ റൂമിലുള്ളത്. പട്ടാളത്തിൽ നിന്ന് വിരമിച്ച ഹോം ഗാർഡുമാരുടെ സഹായത്തോടെയാണ് ഇതുവരെ ഇവരെ ചോദ്യംചെയ്തിരുന്നത്. അടിയന്തരഘട്ടങ്ങളിൽ ഹോം ഗാർഡുമാരെ കിട്ടാതായതോടെയാണ് എങ്കിൽ പിന്നെ ഹിന്ദി പഠിച്ചുകളയാമെന്ന് പൊലീസും ചിന്തിച്ചത്. രാവിലെ ഏഴര മുതൽ ഒമ്പത് വരെ രണ്ടു ഷിഫ്ടുകളിലാണ് ക്ലാസ്. മൊകേരി സ്വദേശിയായ ഹിന്ദി അദ്ധ്യാപകനാണ് ക്ലാസെടുക്കുന്നത്. അച്ചടക്കമുള്ള പഠിതാക്കളായി എല്ലാ പൊലീസുകാരും ബുക്കും പേനയും എടുത്ത് കൃത്യമായി ക്ലാസിൽ എത്തുന്നുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് പൊലീസുകാർക്കായി ഹിന്ദി പഠന ക്ലാസ് സംഘടിപ്പിക്കുന്നത്.