video
play-sharp-fill

മാങ്ങാക്കള്ളൻ പോലീസുകാരനെതിരെയുള്ള കേസ് ഒത്തുതീർപ്പാക്കല്ലെന്ന് പോലീസ് കോടതിയിൽ.ഷിഹാബ്‌ പെടുമെന്നുറപ്പ്…

മാങ്ങാക്കള്ളൻ പോലീസുകാരനെതിരെയുള്ള കേസ് ഒത്തുതീർപ്പാക്കല്ലെന്ന് പോലീസ് കോടതിയിൽ.ഷിഹാബ്‌ പെടുമെന്നുറപ്പ്…

Spread the love

കാഞ്ഞിരപ്പള്ളിയിൽ വിൽപ്പനയ്ക്കായി വെച്ചിരുന്ന മാങ്ങ പോലീസുകാരൻ മോഷ്ടിച്ച കേസ് ഒത്തുതീർപ്പാക്കരുതെന്ന് പോലീസ്.പോലീസുകാരൻ പ്രതിയായ മോഷണക്കേസ് ഒത്തുതീർപ്പാക്കിയാൽ അത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്ന് പോലീസ് കാഞ്ഞിരപ്പള്ളി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.കേസുമായി മുൻപോട്ട് പോകാൻ തയ്യാറല്ല എന്ന കാട്ടി പരാതിക്കാരനായ കച്ചവടക്കാരൻ നിസാർ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു.

കഴിഞ്ഞ മാസം 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്.ഇടുക്കി എ ആർ ക്യാമ്പിലെ സി പി ഒ ഷിഹാബ്‌ ഡ്യൂട്ടി കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് നിസാറിന്റെ കടയിൽ വിൽപ്പനയ്ക്ക് വെച്ചിരുന്ന മാങ്ങ മോഷ്ടിച്ചത്.തുടർന്ന് നിസാർ പോലീസിൽ പരാതി നൽകി.പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങളിൽ ഷിഹാബ്‌ മാങ്ങ മോഷ്ടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.മോഷ്ടാവ് പോലീസുകാരനാണെന്ന് തെളിഞ്ഞത്.മോഷ്ടാവ് പോലീസുകാരനാണെന്ന് തിരിച്ചറിഞ്ഞതോടെ ഷിഹാബ്‌ ഒളിവിൽ പോയി.ഇത് വരെ പൊലീസിന് ഇയാളെ പിടികൂടാനായിട്ടില്ല.സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയ മാങ്ങ മോഷണത്തിൽ ഡി ജി പി വരെ നേരിട്ട് ഇടപെട്ടിരുന്നു.ഈ മാസം മൂന്നിന് ഷിഹാബിനെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു.മോഷണക്കേസിൽ പ്രതിയായ പോലീസുകാരനെതിരെ നേരത്തെ പീഡനത്തിനും അതിജീവിതയെ ഉപദ്രവിക്കാൻ ശ്രമിച്ചതിനും കേസുണ്ട്.

Tags :