
പത്തനംതിട്ട…സ്ത്രീകളുടെ തിരോധാനത്തിന്റെ പറുദീസ…കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കാണാതായത് 12 സ്ത്രീകളെ…
ഇലന്തൂരിലെ നരബലിയുടെ പശ്ചാത്തലത്തിൽ ഞെട്ടി തരിച്ചിരിക്കുന്ന പത്തനംതിട്ടയിൽ നിന്നും വരുന്നത് മറ്റൊരു ഞെട്ടിക്കുന്ന വാർത്ത.കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജില്ലയിൽ നിന്നും കാണാതായത് 12 സ്ത്രീകളെയാണ്.നരബലി വാർത്ത പുറത്തുവന്നതോടെ ഉണർന്ന പോലീസ് എല്ലാ തിരോധാന കേസുകളും വിശദമായി പുനരന്വേഷിക്കാൻ തീരുമാനിച്ചു.ഇതിൽ മൂന്ന് കേസുകൾ നരബലി നടന്ന ഇലന്തൂർ ഉൾപ്പെടുന്ന ആറന്മുള പോലീസ് സ്റ്റേഷൻ പരിധിയിലാണെന്നതാണ് ശ്രദ്ധേയമായ കാര്യം.
നരബലിക്കായി സ്ത്രീകളെ എത്തിച്ച എറണാകുളം ജില്ലയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കാണാതായത് 14 പേരെയാണ്.ഇവരുടെ തിരോധാന കേസുകളും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
അതേസമയം,നരബലി നടന്ന ഭഗവൽ സിങിന്റെ വീടിന് സമീപം എട്ട് വര്ഷം മുൻപ് നെല്ലിക്കാല സ്വദേശിനി സരോജിനി ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു.ഇവരുടെ മൃതദേഹം ലഭിച്ചതാകട്ടെ പന്തളം കുളനട ഉള്ള ഉള്ളന്നൂരിൽ നിന്നുമായിരുന്നു.ഇവരുടെ ശരീരത്തിൽ 46 മുറിവുകളായിരുന്നു ഉണ്ടായിരുന്നത്.മുറിവുകളേറെയും കൈകളിൽ ആയിരുന്നു,ഇതിലൂടെ രക്തം വാർന്നാണ് സരോജിനി മരണപ്പെടുന്നത്.ആ കേസ് ഇപ്പോഴും ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്,ഈ മരണം നരബലി ആണോ എന്ന് അന്വേഷിക്കാനാണ് തീരുമാനം.