കേരള പൊലീസിന് വീണ്ടും പൊൻ തിളക്കം; മികച്ച പോലീസ് സേവനങ്ങൾക്ക് കേരളാ പൊലീസ് മുന്നിൽ

കേരള പൊലീസിന് വീണ്ടും പൊൻ തിളക്കം; മികച്ച പോലീസ് സേവനങ്ങൾക്ക് കേരളാ പൊലീസ് മുന്നിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം; പൊതുജനങ്ങൾക്ക് സംതൃപ്തകരമായ പോലീസ് സേവനം നൽകുന്നതിൽ കേരള പോലീസിന് വീണ്ടും ദേശീയ തലത്തിൽ പ്രശംസ.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി ഇന്ത്യൻ പോലീസ് ഫൗണ്ടേഷൻ (IPF) പുറത്തിറക്കിയ സർവ്വെയിലാണ് ആന്ധ്രാ ( സ്മാർട്ട് ഇൻഡക്സ് സ്കോർ- 8.11), തെലുങ്കാന ( സ്മാർട്ട് ഇൻഡക്സ് സ്കോർ- 8.10), ആസാം ( സ്മാർട്ട് ഇൻഡക്സ് സ്കോർ- 7.89), കേരളം ( സ്മാർട്ട് ഇൻഡക്സ് സ്കോർ- 7.53), സിക്കിം ( സ്മാർട്ട് ഇൻഡക്സ് സ്കോർ- 7.18),എന്നീ സംസ്ഥാനങ്ങൾ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടിയത്. പഞ്ചാബ് (6.07), ജാർഖണ്ഡ് (6.07), ഛത്തീസ്​ഗഡ്(5.93), ഉത്തർപ്രദേശ് (5.81), ബീഹാർ (5.74) എന്നിവയാണ് സൂചികയിലെ അവസാന അഞ്ച് സ്ഥാനത്തുള്ള സംസ്ഥാനങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനങ്ങളിലെ പൊതു ജനങ്ങൾക്കിടയിൽ നടത്തിയ സർവ്വെയിൽ നിന്നുള്ള കണ്ടെത്തലാണിത്.

പോലീസിന്റെ പ്രവർത്തനം, മികച്ച രീതിയിലുള്ള പെരുമാറ്റം, വേ​ഗത്തിലുള്ള ഇടപെടൽ, സഹായിക്കുകയും സൗഹൃദത്തിലുള്ള പെരുമാറ്റം, സാങ്കേതിക വിദ്യയിലൂന്നിയുള്ള പ്രവർത്തനം, അഴിമതി രഹിത പ്രവർത്തനം, മികച്ച രീതിയിലുള്ള ക്രമസമാധാന പാലനം എന്നിവയെ അടിസ്ഥാനമാക്കിയാണ് റാങ്കുകൾ നിശ്ചിയിച്ചിരുന്നത്. ഇവയിൽ എല്ലാ മേഖലയിലും കേരള പോലീസിന് മുന്നേറാൻ ആയി. അന്ധ്രാ , തെലുങ്കാന, കേരളം, ആസം എന്നിവടങ്ങിലെ ജനങ്ങൾ പോലീസിൽ നല്ല വിശ്വാസം പ്രകടിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.