കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കേരളീയ വേഷം നിര്‍ബന്ധം; സര്‍ക്കുലര്‍ ഇറക്കി ഭരണഭാഷാ വകുപ്പ്

Spread the love

തിരുവനന്തപുരം: കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയില്‍ കേരളീയ വേഷം നിർബന്ധമാക്കി ഭരണഭാഷാ വകുപ്പ്.

video
play-sharp-fill

സെക്രട്ടറിയേറ്റില്‍ നടക്കുന്ന സമ്മേളനത്തില്‍ കേരളീയ വേഷം ധരിച്ചെത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സർക്കുലർ പുറത്തിറക്കി. നവംബർ ഒന്നിന് സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ നടക്കുന്ന മലയാള ദിന – ഭരണഭാഷാ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുന്നത് മുഖ്യമന്ത്രിയാണ്. ഉദ്യോഗസ്ഥ – ഭരണപരിഷ്‌കാര വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രമുഖ വ്യക്തികളെ ആദരിക്കുകയും ചെയ്യും.