മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിച്ച കേസിലെ ഒന്നാം പ്രതിക്ക് പാസ്പോർട്ട് തിരികെ നൽകി; ജൂൺ 1 ന് മുമ്പ് കോടതിയിൽ ഏൽപിക്കണമെന്നും ഉത്തരവ്

Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ച കേസിലെ ഒന്നാം പ്രതിക്ക് പാസ്പോർട്ട് തിരികെ നൽകി.

video
play-sharp-fill

ഒന്നാം പ്രതി ഫർസീൻ മജീദിനാണ് ജൂൺ ഒന്ന് വരെ പാസ്പോർട്ട് നൽകിയത്.

പാസ്പോർട്ട് പുതുക്കുവാനും യുഎഇയിൽ സ്വകാര്യ ആവശ്യങ്ങൾക്ക് പോകാനുമായാണ് പാസ്പോർട്ട് കൊടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂൺ ഒന്നിന് മുൻപ് തിരികെ കോടതിയിൽ ഏൽപ്പിക്കണം എന്നും ഉത്തരവിലുണ്ട്.

തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.