
സ്വന്തം ലേഖിക
കോട്ടയം : കോട്ടയം മാഞ്ഞൂര്‍ 25 കോടി മുതൽ മുടക്കി വ്യവസായമാരംഭിച്ച യുവ സംരംഭകൻ ഷാജിമോൻ ജോർജിനെ ഇതിനോടകം ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികൾ എത്ര മാത്രം ഉപദ്രവിച്ചിട്ടുണ്ട് എന്ന് ഊഹിക്കാവുന്നതേ ഉള്ളു.
ഇടതുപക്ഷം ഭരിക്കുന്ന മാഞ്ഞൂർ പഞ്ചായത്തിൽ സിപിഎം ജനപ്രതിനിധിയായ പഞ്ചായത്ത് പ്രസിഡന്റ് , സംരംഭകനെ മുടന്തൻ ന്യായങ്ങൾ പറഞ്ഞു നടത്തിച്ചു എന്ന് മാത്രമല്ല’ ഭീഷണിപ്പെടുത്തുക കൂടി ചെയ്തു എന്ന് അവിടുത്തെ ജനങ്ങൾ പറയുമ്പോൾ ഈ നാട്ടിലെ വ്യവസായികളുടെ അവസ്ഥ എന്താണ്. പെട്ടിക്കടകളുടെ വരെ എണ്ണമെടുത്തു പുതു സംരംഭം എന്ന് പച്ചകള്ളം വിളിച്ച് പറയുന്ന മന്ത്രി രാജീവ് അടക്കമുള്ള സിപിഎം നേതാക്കൾ വ്യക്തമാക്കണം നിങ്ങൾ എന്താണ് ഇവിടെ വികസനം എന്നുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മോശം സാമ്പത്തിക സ്ഥിതിയിൽ നട്ടംതിരിയുന്ന കേരളത്തിൽ കേരളീയം പോലുള്ള പരുപാടികൾ നടത്തുന്നത് ഇവിടുത്തെ കർഷകരുടെയും തൊഴിലാളികളുടെയും ചെറുകിട വ്യവസായികളുടെയും നെഞ്ചത്ത് റീത്തു വയ്ക്കുന്നതിനു സമമാണ് ഇത്. മാഞ്ഞൂരിലെ ഷാജിയുടെ വിഷയം ജില്ലാതല സമിതി ചർച്ച ചെയ്യുമെന്ന് പറഞ്ഞു മാധ്യമങ്ങളെ മടക്കുന്ന പ്രസിഡന്റ് ഇപ്പോഴും സ്വീകരിക്കുന്നത് നിഷേധാത്മക നിലപാടാണ്. ഇത് സംസ്ഥാനത്തെ സംരംഭകരോടുള്ള വെല്ലുവിളിയാണ് എന്നു തന്നെ പറയാം.