മയിലുകള്‍ വീട്ടുമുറ്റത്തെത്തുമ്പോള്‍ കൂടുതൽ സന്തോഷിക്കണ്ട ; നാട് വരണ്ട കാലാവസ്ഥയിലേക്ക് നീങ്ങുന്നതിന്റെ സൂചനയെന്ന് വിദഗ്ധർ
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മുൻകാലങ്ങളില്‍ നിന്നും വ്യത്യസ്തമായി മയിലുകള്‍ എത്തുന്നുണ്ട്. വളരെ ഭംഗിയുള്ള മയിലുകള്‍ വീട്ടുമുറ്റത്തെത്തുമ്പോള്‍ സന്തോഷിക്കാൻ വരട്ടെ.
മയിലുകള്‍ നാട്ടിലേക്കെത്തുന്നത് വലിയൊരു പ്രകൃതിദുരന്തത്തിന്റെ സന്ദേശവുമായാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. നാട് വരണ്ട കാലാവസ്ഥയിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് മയിലുകളുടെ സാന്നിധ്യം സൂചിപ്പിക്കുന്നതെന്ന് കേരള കാർഷിക സർവകലാശാല വന്യജീവി പഠനവിഭാഗത്തിന്റെ റിപ്പോർട്ടില്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈല്‍ഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട്, വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് എന്നിവയടക്കം 13 സ്ഥാപനങ്ങളാണ് പഠനം നടത്തിയത്. 1963 ല്‍ ദേശീയ പക്ഷിയായി മയിലിനെ പ്രഖ്യാപിച്ച് സംരക്ഷണം ഉറപ്പാക്കിയതും എണ്ണത്തില്‍ വർദ്ധനയുണ്ടാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് 19 ശതമാനം ഭൂപ്രദേശവും മയിലുകളുടെ ആവാസവ്യവസ്ഥയ്ക്ക് അനുകൂലമാണെന്ന് റിപ്പോർട്ടില്‍ പറയുന്നു. 2050 ഓടെ സംസ്ഥാനത്ത് മയിലുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുമെന്ന് കരുതുന്നു. കാർഷിക മേഖലയ്ക്ക് കാട്ടുപന്നികളെ പോലെ മയിലുകളും ഭീഷണി ഉയർത്താൻ സാദ്ധ്യതയുണ്ട്.
കാലാവസ്ഥാ വ്യതിയാനം മയിലുകളുടെ ആവസവ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് ഗവേഷകർ നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കുന്നിൻചെരിവുകളും പാറയിടുക്കുകളുമാണ് മയിലുകളുടെ ആശ്രയം. വേനല്‍ കാലത്ത് പാലക്കാട് ചുരം വഴി വീശിയടിക്കുന്ന ചൂട് കാറ്റ് മയിലുകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും.