
സ്വന്തം ലേഖിക
കോട്ടയം: കോട്ടയം ജില്ലാ ആശുപത്രി കേന്ദ്രികരിച്ചു നേഴ്സുമാർക്ക് ക്വാർട്ടേഴ്സ് അനുവദിക്കണമെ
ന്ന് കേരള ഗവ. നഴ്സസ് അസോസിയേഷൻ കോട്ടയം ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
നേഴ്സിംഗ് ഡയറക്ടറേറ്റ് സ്ഥാപിക്കുക, നഴ്സുമാരുടെ സ്റ്റാഫ് ഷോർട്ടജ് പരിഹരിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം പാസാക്കി.
ജില്ലാ ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന സമ്മേളനം കെജിഎൻഎ ഇടുക്കി ജില്ലാ സെക്രട്ടറി കെ എച്ച് ഷൈല ഉദ്ഘാടനം ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏരിയ പ്രസിഡന്റ് സിന്ധു സുരേന്ദ്രൻ അധ്യക്ഷയായി.
സെക്രട്ടറി എം കെ അനിതാകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു.
യൂണിറ്റ് സെക്രട്ടറി ലിബിൻ ബാബു മാർക്‌സ് രക്തസാക്ഷി പ്രമേയവും, യൂണിറ്റ് പ്രസിഡന്റ് എൽ പ്രീതീ അനുശോചന പ്രമേയവും അവതിരിപ്പിച്ചു.
സംസ്ഥാന സെക്രട്ടറിയേറ്റംഗം ഹേനാ ദേവദാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി സി ജയശ്രീ, കെ വി സിന്ധു,
ജില്ലാ സെക്രട്ടറി കെ ആർ രാജേഷ്, ജില്ലാ വൈസ് പ്രസിഡന്റ് വി ഡി മായ, ജില്ലാ ജോ.സെക്രട്ടറി എം രാജശ്രീ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി ആർ രാജു ,
കെജിഎസ്‌എൻഎ കോട്ടയം യൂണിറ്റ് പ്രസിഡന്റ് അൽഫിന ഷിബു എന്നിവർ സംസാരിച്ചു.
ഏരിയ സെക്രട്ടറി സ്വാഗതവും ട്രഷറർ ഷൈനി ഏലിയാസ് നന്ദിയും പറഞ്ഞു.
ഭാരവാഹികളായി
എൻ രഘുനാഥ് ( പ്രസിഡന്റ് ),
ഷൈനി ഏലിയാസ്
(വൈസ് പ്രസിഡന്റ് ),
എം കെ അനിതകുമാരി ( സെക്രട്ടറി ), എസ് അംബിക (ജോ. സെക്രട്ടറി ),
സിന്ധു സുരേന്ദ്രൻ (ട്രഷറർ) എന്നിവരടങ്ങുന്ന 11 അംഗ കമ്മിറ്റിയെയും തെരെഞ്ഞെടുത്തു.