play-sharp-fill
എൻ.എൻ പിള്ള ജൻമശതാബ്ദിയാഘോഷവും നാടകവായനയും ഏകാങ്കനാടക രചനാ മത്സരവും

എൻ.എൻ പിള്ള ജൻമശതാബ്ദിയാഘോഷവും നാടകവായനയും ഏകാങ്കനാടക രചനാ മത്സരവും

സ്വന്തം ലേഖകൻ

കോട്ടയം:ആത്മയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന എൻ.എൻ പിള്ള ജൻമശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച മൂന്നിന് കോട്ടയം പബ്ലിക് ലൈബ്രറി അങ്കണത്തിൽ ‘ നാടകവായന നടക്കും.’ കാപാലിക’ എന്ന നാടകമാണ് വായിക്കപ്പെടുന്നത്. പി.ആർ ഹരിലാൽ, വിജയരാഘവൻ, എബ്രഹാം ഇട്ടിച്ചെറിയ ,ആർട്ടിസ്റ്റ് സുജാതൻ തുടങ്ങിയവർ പങ്കെടുക്കും.
എൻ.എൻ പിള്ളസ്മാരക അവാർഡിനായുള്ള ഏകാങ്കനാടകങ്ങൾ തപാൽ മാർഗം ക്ഷണിക്കുന്നു. രചനകൾ – സെക്രട്ടറി, ആത്മ, ആർട്ടിസ്റ്റ് കേശവൻ സ്മാരക മന്ദിരം, തിരുവാതുക്കൽ കോട്ടയം എന്ന വിലാസത്തിൽ മാർച്ച് 31ന് മുൻപ് അയക്കേണ്ടതാണ്. വിവരങ്ങൾക്ക് 94973 22709.