
കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഓഫീസിലെ നിയന്ത്രണ ഉത്തരവ് തെമ്മാടിത്തരം.. ! സൂപ്രണ്ട് ഓഫീസ് ആരുടെയും തറവാട്ട് സ്വത്തല്ല; ജീവനക്കാരുടെ പിഎഫിൽ കയ്യിട്ടുവാരാൻ ശ്രമിച്ചതിന്റെ ജാള്യത മറക്കാൻജീവനക്കാർക്കും പൊതുജനങ്ങൾക്കും സൂപ്രണ്ട് ഓഫീസിൽ നിയന്ത്രണം ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിക്കുക; കേരള എൻജിഒ അസോസിയേഷൻ ; കോട്ടയം മെഡിക്കൽ കോളേജിന് മുൻപിൽ ഇന്ന് പ്രത്യക്ഷപ്പെട്ട ബോർഡാണിത്; സർവ്വത്ര അഴിമതിയും തട്ടിപ്പുമായി കോട്ടയം മെഡിക്കൽ കോളേജ് മാറുന്നുവോ.. ?
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ സന്ദർശനത്തിന് പൊതുജനങ്ങൾക്കും ജീവനക്കാർക്കും ആശുപത്രി സൂപ്രണ്ട് നിയന്ത്രണം ഏർപ്പെടുത്തിയത് ചോദ്യം ചെയ്ത കേരള എൻജിഒ അസോസിയേഷൻ്റെ പേരിൽ കോട്ടയം മെഡിക്കൽ കോളേജിൽ മുൻപിൽ ബോർഡ് വെച്ചു
കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഓഫീസിലെ നിയന്ത്രണ ഉത്തരവ് തെമ്മാടിത്തരം.. ! സൂപ്രണ്ട് ഓഫീസ് ആരുടെയും തറവാട്ട് സ്വത്തല്ല; ജീവനക്കാരുടെ പി എഫിൽ കയ്യിട്ടുവാരാൻ ശ്രമിച്ചതിന്റെ ജാള്യത മറക്കാൻജീവനക്കാർക്കും പൊതുജനങ്ങൾക്കും സൂപ്രണ്ട് ഓഫീസിൽ നിയന്ത്രണം ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിക്കുക കേരള എൻജിഒ അസോസിയേഷൻ എന്നാണ് പോസ്റ്ററിൽ പറയുന്നത്.
ആഗസ്റ്റ് ഒന്നിനിറക്കിയ ഉത്തരവിൽ ഓഫീസിൻ്റെ സുഗമമായ പ്രവർത്തനം ഉറപ്പുവരുത്തുന്നതിലേക്കായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് പറയുന്നു. സന്ദർശകരുടെ പ്രവേശനം ഉച്ചയ്ക്ക് ശേഷം 12.30 മുതൽ 1 മണി വരേയും 2 മുതൽ 2.30 വരേയുമായി പരിമിതപ്പെടുത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുജനങ്ങളുടേയും, ജീവനക്കാരുടേയും അപേക്ഷകൾ, പരാതികൾ, നിവേദനങ്ങൾ എന്നിവ ഉണ്ടെങ്കിൽ ഫ്രണ്ട് ഓഫീസിൽ സ്ഥാപിച്ചിട്ടുള്ള തപാൽ പെട്ടിയിൽ നിക്ഷേപിക്കണമെന്നായിരുന്നു നിർദ്ദേശം.
ആയിരക്കണക്കിന് ജീവനക്കാർ ജോലി ചെയ്യുന്നതും 5000 ത്തിന് അടുത്ത് രോഗികൾ എത്തിച്ചേരുന്നതുമായ ആശുപത്രിയിൽ അവരുടെ പരാതികളും ആവശ്യങ്ങളും ആശുപത്രിയുടെ ഫ്രണ്ട് ഓഫീസിൽ കൊടുത്തിട്ട് പോയാൽ എന്ത് നടപടി ഉണ്ടാകും എന്നാണ് സമരക്കാർ ചോദിക്കുന്നത്
കഴിഞ്ഞ മാസമാണ് മെഡിക്കൽ കോളേജിലെ നഴ്സിംഗ് ഓഫീസറുടെ പി എഫ് തുക തട്ടിയെടുക്കുവാൻ കോട്ടയം മെഡിക്കൽ കോളേജിലെ ഉന്നത ജീവനക്കാരൻ ശ്രമിച്ചത്. ഇത് സംബന്ധിച്ച് നഴ്സിംഗ് ഓഫീസർ പൊലീസിൽ നൽകിയ പരാതി അട്ടിമറിക്കാനും കുറ്റക്കാരനെ സംരക്ഷിക്കാനും തിരക്കിട്ട ശ്രമങ്ങളാണ് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് നടക്കുന്നത്.
നഴ്സിംഗ് അസോസിയേഷൻ രംഗത്തുള്ളയാളും കോവിഡ് സമയത്ത് രോഗികളെ പരിചരിച്ചതിന്റെ പേരിൽ മുഖ്യമന്ത്രിയുടെ അടക്കം പ്രശംസ പിടിച്ചുപറ്റുകുകയും നിരവധി അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്‌ത ഇടുക്കി ജില്ലക്കാരിയായ നഴ്സിംഗ് ഓഫീസറുടെ പിഎഫിൽ നിന്നാണ് പണം തട്ടിയെടുക്കുവാൻ ശ്രമം നടന്നത്.
കഴിഞ്ഞ മേയ് അവസാന മായിരുന്നു സംഭവത്തിന്റെ തുടക്കം. പിഎഫ് തുക പിൻവലി ക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്ന ഉദ്യോഗസ്ഥൻ സംശയം തോന്നി നഴ്സിംഗ് ഓഫീസറെ ഫോണിൽ വിളിക്കുകയായി രുന്നു. നിങ്ങളുടെ പേരിൽ പിഎഫിൽ നിന്നു പണം പിൻവലിക്കുന്നതിന് അപേക്ഷ നൽകി യിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നു. സാധാരണഗതിയിൽ പി എഫിൽനിന്നു പണം പിൻവലിക്കാൻ അപേക്ഷ നൽകിയാൽ പണം കിട്ടുന്നതുവരെ ഓഫീസിൽ കയറിയിറങ്ങണ്ടിവരും. എന്നാൽ നഴ്‌സിംഗ് ഓഫീസർ അന്വേഷിക്കാതിരിക്കുകയും മേലുദ്യോഗസ്ഥൻ സെക്ഷൻ കൈകാര്യം ചെയ്യുന്ന ജീവനക്കാരിയിൽ പലതവണ സമ്മർദ്ദം ചെലുത്തുകയും ചെയ്‌തപ്പോൾ സംശയം തോന്നിയ ജീവനക്കാരി നഴ്സിംഗ് ഓഫീസറെ ബന്ധപ്പെടുകയായിരുന്നു . അപ്പോഴാണ് തട്ടിപ്പു പുറത്തുവന്നത്.
രണ്ടു രീതിയിലാണ് പിഎഫിൽ നിന്ന് പണം പിൻവലി ക്കുന്നതിന് അപേക്ഷ നൽകുന്നത്. ഒന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥനു നിശ്ചിതമാതൃകയിൽ അപേക്ഷ നൽകുക. അല്ലെങ്കിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കുക. ഓൺലൈൻ ആണെങ്കിൽ പിൻനമ്പർ, പിഎഫ് അക്കൗണ്ട് നമ്പർ, ലിങ്ക് ചെയ്തിട്ടുള്ള ഫോൺ നമ്പർ എന്നിവ നൽകണം.
എന്നാൽ താൻ അപേക്ഷ നൽകിയിരുന്നില്ലെന്നും ഫോൺ നമ്പർ അറിയാവുന്ന ഉന്നത ഉദ്യോഗസ്ഥനും സെക്ഷൻ കൈകാര്യം ചെയ്യുന്നവരും ചേർന്ന് കൊണ്ടു മാത്രമേ തട്ടിപ്പ് നടത്തുവാൻ കഴിയുവെന്നും നഴ്‌സിംഗ് ഓഫീസർ പറയുന്നു.
പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനെത്തുടർന്ന് പോലീസ് സൈബർ സെല്ലിൽ പരാതി നൽകി. ഇതിൻ്റെ ഭാഗമായി പോലീസ് മെഡിക്കൽ കോളജ് ആശുപത്രി ഓഫീസിലെത്തി ബന്ധപ്പെട്ട ജീവനക്കാരുടെ മൊഴി രേഖ പ്പെടുത്തി. അന്വേഷണം തുടങ്ങിയിട്ടുണ്ട്
ഈ കേസിൽ നഴ്സിംഗ് ഓഫീസർ നൽകിയ പരാതിയാണ് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗൂഢസംഘം അട്ടിമറിക്കാൻ ശ്രമിക്കുന്നത്. ഇതിന് പിന്നാലെയാണ് സൂപ്രണ്ട് ഓഫീസിലേക്ക് ജീവനക്കാരും പൊതുജനങ്ങളും കയറുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവിറങ്ങിയത്