കേരള അല്ല കേരളം! സംസ്ഥാനത്തിന്റെ പേര് എല്ലാ ഭാഷകളിലും ഒന്നാക്കാനുള്ള ബിൽ കേന്ദ്രം അംഗീകരിച്ചേക്കും

Spread the love

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് എല്ലാ ഭാഷകളിലും ‘കേരളം’ എന്നുതന്നെ ആക്കാനുള്ള ബില്‍ കേന്ദ്രത്തിന്റെ പരിഗണനയില്‍. കേരള മാറ്റി കേരളം ആക്കാനുള്ള ബില്‍ കേന്ദ്ര മന്ത്രിസഭ യോഗം ഇന്ന് അംഗീകരിച്ചേക്കും.

video
play-sharp-fill

തീരുമാനമായാല്‍ കേരള്‍, കേരള പ്രയോഗങ്ങള്‍ മാറും. ഭരണഘടനയില്‍ കേരളയ്ക്ക് പകരം കേരളം എന്ന് നിർദ്ദേശിക്കുന്ന ബില്ലാണ് മന്ത്രിസഭ യോഗം പരിഗണിക്കുന്നത്. ഭരണഘടന ഭേദഗതി ബില്‍ ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടത്തില്‍ അവതരിപ്പിക്കാനാണ് സാധ്യത. കേരള എന്ന് ഇംഗ്ളീഷിലും കേരള്‍ എന്ന് ഹിന്ദിയിലും ഉപയോഗിക്കുന്നത് ഒഴിവാക്കി സംസ്ഥാനത്തിന്‍റെ പേര് കേരളം എന്നാക്കണമെന്ന് നേരത്തെ നിയമസഭ ഒറ്റക്കെട്ടായി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യം അഭ്യർത്ഥിച്ച്‌ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും അടുത്തിടെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പാർലമെൻറ് സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group