play-sharp-fill
അധികാര വികേന്ദ്രികരണത്തിന്റെ കാൽ നൂറ്റാണ്ട്; വെബിനാർ മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും

അധികാര വികേന്ദ്രികരണത്തിന്റെ കാൽ നൂറ്റാണ്ട്; വെബിനാർ മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ

കോട്ടയം: നാടിന്റെ വികസന മുന്നേറ്റത്തിൽ ക്രിയാത്മക മാറ്റത്തിന് വഴിതെളിച്ച അധികാര വികേന്ദ്രീകരണം കാൽ നൂറ്റാണ്ട് പൂർത്തിയായതിനോടനുബന്ധിച്ച് കോട്ടയം ജില്ലാ ആസൂത്രണ സമിതിയും ജില്ലാ പഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന വെബിനാർ ഒക്ടോബർ എട്ടിന് നടക്കും. അധികാര വികേന്ദ്രീകരണത്തിൻറെ കാൽനൂറ്റാണ്ട് എന്നതാണ് വിഷയം. രാവിലെ 10ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ.സി മൊയ്തീൻ ഉദ്ഘാടനം ചെയ്യും.


ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിക്കും. ത്രിതലപഞ്ചായത്ത് സംവിധാനം കാൽ നൂറ്റാണ്ട് പിന്നിട്ടതിന്റെ സ്മാരക ശിലാഫലകം തോമസ് ചാഴികാടൻ എം.പി അനാച്ഛാദനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻ ചീഫ് സെക്രട്ടറിയും സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാനുമായ എസ്.എം വിജയാനന്ദ് വിഷയാവതരണം നടത്തും. സംസ്ഥാന ആസൂത്രണ ബോർഡ് എസ്.ആർ.ജി ചെയർമാൻ ഡോ.കെ.എൻ ഹരിലാൽ പ്രഭാഷണം നടത്തും.

കില ഡയറക്ടർ ഡോ.ജോയ് ഇളമൺ, കോട്ടയം നഗരസഭാ ചെയർപേഴ്സൺ ഡോ.പി.ആർ സോന, വികേന്ദ്രീകാസൂത്രണ വിഭാഗം മേധാവി ജെ.ജോസഫൈൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറും ഡിപിസി അംഗവുമായ മാത്തച്ചൻ താമരശേരിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്സ് അസോസിയേഷൻ സെക്രട്ടറി പി.സി കുര്യൻ എന്നിവർ സംസാരിക്കും.ജില്ലാ കളക്ടർ എം.അഞ്ജന സ്വാഗതവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഡോ.ശോഭ സലിമോൻ നന്ദിയും പറയും.

പഞ്ചായത്തീരാജ് നിയമം നിലവിൽ വന്നശേഷം ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും 20 വർഷം പൂർത്തീകരിച്ച ജനപ്രതിനിധികളെ ചടങ്ങിൽ ആദരിക്കും. ജില്ലയിലെ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വെബിനാറിൽ പങ്കെടുക്കും. തദ്ദേശഭരണ സ്ഥാപനങ്ങളിൽ പരിപാടി തത്സമയം പ്രദർശിപ്പിക്കും.