
തിരുവനന്തപുരം: കേരള മിനറൽസിൽ ജൂനിയർ ടെക്നീഷ്യന് തസ്തിയിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നു. ജൂനിയര് ടെക്നീഷ്യന് കം എഫ്.ആർ.പി പൈപ്പ് വെസല് ഫാബ്രിക്കേറ്റര് ഒഴിവിലേക്കാണ് നിയമനം നടക്കുന്നത്.
ആകെ 01 ഒഴിവാണുള്ളത്. കേരള സര്ക്കാരിന്റെ സെലക്ഷന് ആന്റ് റിക്രൂട്ട്മെന്റ് ബോർഡിന് കീഴിലാണ് നിയമനം നടക്കുന്നത്. താല്പര്യമുള്ളവർക്ക് KPESRB വെബ്സൈറ്റ് മുഖേന ഓണ്ലൈന് അപേക്ഷ നല്കാം.
അവസാന തീയതി: ഒക്ടോബർ 31

Whatsapp Group 1 | Whatsapp Group 2 |Telegram Group
തസ്തികയും ഒഴിവുകളും
കേരള മിനറൽസ് ആന്റ് മെറ്റല്സ് ലിമിറ്റഡ് – ടിപി യൂണിറ്റിൽ ജൂനിയർ ടെക്നീഷ്യൻ കം എഫ്.ആർ.പി പൈപ്പ് വെസൽ ഫാബ്രിക്കേറ്റർ റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകൾ 01.
കാറ്റഗറി നമ്പർ: 108/2025
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 31,690 രൂപമുതൽ 73,720 രൂപവരെ ശമ്പളം ലഭിക്കും.
പ്രായപരിധി
26 വയസ് വരെയാണ് പ്രായപരിധി. എസ്.സി, എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
പത്താം ക്ലാസ് വിജയം, കൂടെ ഐ.ടി.ഐ (പ്ലാസ്റ്റിക് പ്രൊസസിങ് ഓപ്പറേഷൻ).
നിയമനം
കേരള മിനറൽസിൽ സ്ഥിര നിയമനമാണ് നടക്കുക. ഒരു വർഷത്തെ ട്രെയിനിങ് കാലാവധി പൂർത്തിയാക്കണം. ശേഷം ജൂനിയർ ടെക്നീഷ്യൻ തസ്തകിയിൽ സ്ഥിര നിയമനം നടക്കും. ട്രെയിനിങ് കാലയളവിൽ 15000 രൂപ സ്റ്റൈപ്പന്റായി ലഭിക്കും.
അപേക്ഷ ഫീസ്
ജനറൽ, ഒബിസി വിഭാഗക്കാർക്ക് 300 രൂപയും, എസ്.സി, എസ്.ടിക്കാർക്ക് 75 രൂപയുമാണ് അപേക്ഷ ഫീസ്.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവർ കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷന് ആന്റ് റിക്രൂട്ട്മെന്റ് ബോർഡ് വെബ്സൈറ്റ് സന്ദർശിക്കുക. കരിയര് പേജിൽ നിന്ന് കേരള മിനറൽസ് റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. സംശയങ്ങൾ വായിച്ച് മനസിലാക്കുക. ശേഷം തന്നിരിക്കുന്ന ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കാം.
വെബ്സൈറ്റ്: https://jobs.kpesrb.kerala.gov.in/