
ആചാരം സംരക്ഷിക്കാൻ പടപൊരുതാൻ കഴിയുക വീട്ടമ്മമാർക്ക്: മിനർവ മോഹൻ
സ്വന്തം ലേഖകൻ
കോട്ടയം: ആചാരം സംരക്ഷിക്കാൻ വീട്ടമ്മമാർ തെരുവിലിറങ്ങിയതോടെയാണ് സംസ്ഥാനത്ത് പിണറായി സർക്കാർ പരാജയപ്പെട്ടതെന്നു എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹൻ. മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ നടന്ന കുടുംബ യോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അവർ.
ശബരിമലയിലെ ആചാരങ്ങളെ തകർക്കാനാണ് സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും ശ്രമിച്ചത്. എന്നാൽ, വീട്ടമ്മാർ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയതോടെ ആചാര സംരക്ഷണം എന്ന പോരാട്ടം യാഥാർത്ഥ്യമായത്. ഈ സാഹചര്യത്തിൽ പോരാട്ടത്തിനു വോട്ടുകളെ ഉപയോഗിക്കാൻ ഓരോ വീട്ടമ്മാരും തയ്യാറാകണമെന്നും അവർ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0