സംസ്ഥാനത്തെ മിക്ക മന്ത്രിമാരും ഗുരുതര രോഗത്തിന് ചികിൽസ തേടുന്നവർ; മുഖ്യമന്ത്രി മുതൽ ധനമന്ത്രി വരെയുള്ളവർ ചികിത്സയ്ക്കായി കൈപ്പറ്റിയത് ലക്ഷങ്ങൾ; കേരളത്തിലെ സർക്കാർ ആശുപത്രികൾ നമ്പർ വൺ എന്ന് വീമ്പിളക്കുമ്പോഴും മന്ത്രിമാർക്ക് പ്രിയം സ്വകാര്യ പഞ്ചനക്ഷത്ര ആശുപത്രികൾ; മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും ചേർന്ന് കഴിഞ്ഞ മൂന്നര വർഷത്തിനിടെ വാങ്ങിയെടുത്ത ചികിത്സാ ചെലവിന്റെ കണക്ക് തേർഡ് ഐ ന്യൂസിന്

Spread the love

എ.കെ ശ്രീകുമാർ

കോട്ടയം: ആരോഗ്യ രംഗത്ത് കേരളം നമ്പർ വണ്ണാണെന്നാണ് വയ്പ്പ്. ലോകത്തെ പിടിച്ച് കുലുക്കിയ കൊറോണാ ചികിൽസയിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ചികിൽസ നല്കി അത് തെളിയിക്കുകയും കേരളം ചെയ്തു. വിദ്യാഭ്യാസത്തിന് സർക്കാർ സ്‌കൂളുകളും, ആരോഗ്യ രക്ഷയ്ക്കു സർക്കാർ ആശുപത്രിയും എന്ന് പരസ്യം ചെയ്യുന്ന സംസ്ഥാന സർക്കാരിലെ എത്ര മന്ത്രിമാർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുന്നുണ്ട്.

ലക്ഷങ്ങൾ മെഡിക്കൽ റീ ഇംപേഴ്‌സ്‌മെന്റിനായി എഴുതിയെടുക്കുന്ന മന്ത്രിമാരിൽ ഒരാൾ പോലും സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടില്ലെന്നാണ് തേർഡ് ഐ ന്യൂസിന് ലഭിച്ച വിവരാവകാശ രേഖയിൽ നിന്നും വ്യക്തമാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലും, ജനറൽ ആശുപത്രികളിലും ഏറ്റവും മികച്ച ചികിത്സ സൗജന്യമായി ലഭിക്കുമെന്നിരിക്കേയാണ് മന്ത്രിമാർ ലക്ഷങ്ങൾ ചികിത്സാ ചിലവ് ഇനത്തിൽ എഴുതിയെടുത്തിരിക്കുന്നത്. പതിനായിരം രൂപ മുതൽ രാജ്യത്ത് ഹെൽത്ത് ഇൻഷ്വറൻസ് പരിരക്ഷയുണ്ട്. ഈ പതിനായിരം രൂപയുടെ ഇൻഷ്വറൻസ് പോളിസി എടുത്താൻ ഒരു വർഷം സുഖമായി സ്വകാര്യ ആശുപത്രിയികളിൽ ചികിത്സ ലഭിക്കുന്ന സംവിധാനം രാജ്യത്തുണ്ട്. എന്നാൽ, ഇത് നിലനിൽക്കെയാണ് മന്ത്രിമാർ യാതൊരു മാനദണ്ഡവുമില്ലാതെ ലക്ഷങ്ങൾ ചികിത്സാ ചിലവായി എഴുതി എടുക്കുന്നത്.

ആവശ്യത്തിന്  ഉപകരണങ്ങളില്ലാത്തതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ പ്രതിസന്ധിയുണ്ടെന്ന യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തൽ വന്നത് കഴിഞ്ഞ മാസമാണ്. ഇതോടെയാണ് കേരളത്തിലെ ആരോഗ്യരംഗത്തിന്റെ തകർച്ച മലയാളികൾ തിരിച്ചറിഞ്ഞത്.

പനിക്ക് നൽകാനുള്ള മരുന്ന് പോലും ഇല്ലാതെയാണ് മെഡിക്കൽ കോളേജുകളടക്കം പല ആശുപത്രികളും പ്രവർത്തിക്കുന്നത്. പട്ടി കടിച്ച് പേ പിടിച്ച് ചത്താലും പേ വിഷബാധയ്ക്കുള്ള വാക്സിൻ കിട്ടില്ലെന്നതാണ് വസ്തുത.

തേർഡ് ഐ ന്യൂസിന് ലഭിച്ച വിവരാവകാശ രേഖ പ്രകാരമാണ് മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ചികിത്സയുടെ ചിലവ് സംബന്ധിച്ചുള്ള വിവരം പുറത്തു വന്നിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ കഴിഞ്ഞ മൂന്നര വർഷത്തിനിടെ ഏറ്റവും കൂടുതൽ തുക ചികിത്സയ്ക്കായി ചിലവഴിച്ചവരിൽ മുൻപന്തിയിൽ മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രിമാരായ കെ കൃഷ്ണൻകുട്ടിയും, വി ശിവൻകുട്ടിയും, അഹമ്മദ് ദേവർകോവിലും മുൻ മന്ത്രി ആൻ്റണി രാജുവുമാണ്.  കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ ചികിത്സയ്ക്ക് പോയതുമായി ബന്ധപ്പെട്ട കണക്കുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.

മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും, മന്ത്രിമാരും ചികിത്സാ ചിലവായി കഴിഞ്ഞ മൂന്നര വർഷത്തിനിടെ വാങ്ങിയ തുക താഴെ വായിക്കാം

പിണറായി വിജയൻ – 7741451

ശിവൻകുട്ടി – 1895858

വിഡി സതീശൻ – 132996

അഹമ്മദ് ദേവർകോവിൽ -1188981

കൃഷ്ണൻകുട്ടി – 3154936

ഏ കെ ശശീന്ദ്രൻ – 594458

ഡോ ആർ ബിന്ദു – 455564

എം വി ഗോവിന്ദൻ മാസ്റ്റർ – 222256

കെ ചിഞ്ചുറാണി – 99535

കെ രാധകൃഷണൻ – 99129

ആന്റണി രാജു – 661071

സജി ചെറിയാൻ – 12096

കെ എൻ ബാലഗോപാലൻ – 205950

എസ് രാമചന്ദ്രൻ കടന്നപ്പള്ളി -315637

വി എൻ വാസവൻ – 46929

ജി ആർ അനിൽ – 122000

വി അബ്ദുൾറഹിമാൻ – 287920

എൻ ജയരാജൻ – 16100

എം ബി രാജേഷ് – 339179

പി എ മുഹമ്മദ് റിയാസ് – 18135

മന്ത്രിമാരായ കെ ബി ഗണേഷ് കുമാറും , വീണ ജോർജ്ജും, പി രാജീവും, റോഷി അഗസ്റ്റിനും അടക്കമുള്ളവർ ചികിത്സയ്ക്കായി ഒരു രൂപ പോലും സർക്കാരിൽ നിന്ന് കൈപ്പറ്റിയിട്ടില്ലെന്നും രേഖ വ്യക്തമാക്കുന്നു

ലോകത്തിലെ ഏറ്റവും മികച്ച ചികിൽസ നല്കി നൂറ് കണക്കിന് കൊറോണാ ബാധിതരുടെ ജീവൻ രക്ഷിച്ച സർക്കാർ മെഡിക്കൽ കോളേജുകളും, ജില്ലാ ആശുപത്രികളുമുള്ളപ്പോൾ മന്ത്രിമാർ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നതിന് പിന്നിൽ വൻ അഴിമതിയാണ് നടക്കുന്നത്.