കേരള മാപ്പിള കലാ അക്കാഡമി കോട്ടയം ജില്ലാ കമ്മിറ്റിക്ക് ഇനി പുതിയ ഭാരവാഹികൾ

Spread the love

ഈരാറ്റുപേട്ട : കേരള മാപ്പിള കലാ അക്കാഡമി കോട്ടയം ജില്ലാ കമ്മിറ്റിക്ക് ഇനി പുതിയ ഭാരവാഹികൾ, ഈരാറ്റുപേട്ട  നടയ്ക്കൽ ബറക്കാത്ത് സ്ക്വയർ ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ കൺവൻഷനിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

video
play-sharp-fill

സംസ്ഥാന സെക്രട്ടറി വി.എം സിറാജ് അദ്ധ്യക്ഷനായ ജില്ലാ കൺവൻഷൻ സംസ്ഥാന പ്രസിഡൻ്റ് എ.കെ. മുസ്ഥഫ കൺവൻഷൻ ഉദ്ഘാടനം ചെയ്തു.

തുടർന്ന് നടന്ന പരിപാടിയിൽ കേരള മാപ്പിള കലാ അക്കാഡമി കോട്ടയം ജില്ലാ പ്രസിഡൻ്റായി അഡ്വ. സുഹൈൽ ഖാൻ, ജനറൽ സെക്രട്ടറിയായി കെ.പി.എ. നടയ്ക്കൽ, ട്രഷറർ അജീബ് പാറയിൽ എന്നിവരെ തെരഞ്ഞെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഥികൻ വി.എം.എ. സലാം, പ്രമുഖ കലാകാരൻ സക്കീർ താപി, പ്രശസ്ത ചരിത്രകാരൻ കെ.എം.ജാഫർ എന്നിവരാണ് രക്ഷാധികാരികൾ.

വൈസ് പ്രസിഡൻ്റ്മാരായി ഹുസൈൻ അമ്പഴത്തിനാൽ, ഷമിൽ കോട്ടയം, അഷ്റഫ് തൈത്തോട്ടം, മനാഫ് പുള്ളോലിൽ, മഞ്ജു സജി എന്നിവരെയും, ഓർഗനൈസിംഗ് സെക്രട്ടറിയായി റഷീദ് വടയാർ, സെക്രട്ടറിമാരായി പി.പി.എം. നൗഷാദ്, സുധീർ കുഞ്ഞുവാവ , ജലീൽ കണ്ടത്തിൽ, ദിലീപ് തുണ്ടിയിൽ, ഷൈബാ ഷാഹുൽ എന്നിവരെയും, ചാരിറ്റി വിംഗ് ചെയർമാനായി അഫ്സൽ ഇ. പി,ഇശൽ കൂട്ടം കൺവീനറായി നാഫി മാളിയേക്കലിനെയും തെരഞ്ഞെടുത്തു.

സംസ്ഥാന ജനറൽ സെക്രട്ടറി ആരിഫ് കാപ്പിൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പി.പി.എം. നൗഷാദ് സ്വാഗതവും, നസീർ ഈരാറ്റുപേട്ട നന്ദിയും പറഞ്ഞു.