ആശ്വാസം സംസ്ഥാനത്ത് മഴയുടെ കാഠിന്യം അല്പം കുറഞ്ഞു; 5 ദിവസം കൂടി കനത്ത മഴ; കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ കോട്ടയത്ത്

Spread the love

തിരുവനന്തപുരം: തലസ്ഥാനത്തുൾപ്പെടെ പല പ്രദേശങ്ങളിലും മഴയുടെ കാഠിന്യം അല്പം കുറഞ്ഞു. ഏതാനും ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്. സംസ്ഥാനത്താകെ കാലവർഷക്കെടുതിയിലും കടൽക്ഷോഭത്തിലുമായി അഞ്ചുപേർ കൂടി മരിച്ചു.

സംസ്ഥാനത്ത് 175 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 2083 കുടുംബങ്ങളിലെ 6934 പേരെ ഇവിടെ മാറ്റിപ്പാർപ്പിച്ചു. കൂടുതൽ ക്യാമ്പുകൾ കോട്ടയം ജില്ലയിലാണ്.

തുടര്‍ച്ചയായ മഴയ്ക്ക് അല്‍പം ശമനമുണ്ടായിരിക്കുകയാണ് ഇടുക്കിയില്‍. മഴ കുറഞ്ഞതിനെ തുടർന്ന് ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഴ കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. ജലവിനോദങ്ങളായ ബോട്ടിങ് ഉൾപ്പെടെ ഉള്ളവയുടെ നിയന്ത്രണം നീക്കിയിട്ടില്ല. എന്നാല്‍ മറ്റിടങ്ങളിൽ സന്ദർശനം നടത്തുന്നതിന് അനുമതി നൽകി.

ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണിത്. മഴക്കെടുതിയിൽ ഇന്നലെ സംസ്ഥാനത്ത് 5 പേർ മരിച്ചു. കാണാതായ 2 പേർക്കായി തിരച്ചിൽ തുടരുന്നു. മലയോര പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്കു സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ നദിക്കരയിൽ താമസിക്കുന്നവർ ശ്രദ്ധിക്കണം.സംസ്ഥാനത്ത് 177 ദുരിതാശ്വാസ ക്യാംപുകളിലായി 2087 കുടുംബങ്ങളിലെ 6945 പേരെ മാറ്റിപ്പാർപ്പിച്ചു.