
സംസ്ഥാന ഭാഗ്യക്കുറികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു ; 40 രൂപയായിരുന്ന പ്രതിവാര ടിക്കറ്റുകളുടെ വില 50 രൂപയായി ; സമ്മാനത്തുകയിലും വര്‍ധന
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു. 40 രൂപയായിരുന്ന പ്രതിവാര ടിക്കറ്റുകളുടെ വില 50 രൂപയായി. സമ്മാനത്തുകകളിലും വര്‍ധനയുണ്ട്. 75 മുതല്‍ 80 ലക്ഷംവരെയായിരുന്ന ഒന്നാം സമ്മാനം ഒരുകോടി രൂപയായി ഉയര്‍ത്തി.
നിലവില്‍ ഫിഫ്റ്റി- 50 ഭാഗ്യക്കുറിക്ക് മാത്രമാണ് 50 രൂപ നിരക്കുള്ളത്. പുതിയ നിരക്ക് പ്രാബല്യത്തില്‍വരുന്നതോടെ ആഴ്ചയില്‍ ഏഴ് ദിവസവുമുള്ള എല്ലാ ഭാഗ്യക്കുറികള്‍ക്കും ടിക്കറ്റ് നിരക്ക് 50 രൂപയാവും.
ചൊവ്വാഴ്ച നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറിയുടെ 75 ലക്ഷം രൂപ സമ്മാനം ഒരുകോടിയായി ഉയരും. വ്യാഴാഴ്ചത്തെ കാരുണ്യ പ്ലസിന് നിലവില്‍ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ഇതും ഒരുകോടിയായി ഉയരും. നിലവില്‍ മൂന്നെണ്ണത്തിന്റെ വിജ്ഞാപനം മാത്രമാണ് പുറത്തിറങ്ങിയത്. എല്ലാ ഭാഗ്യക്കുറികളുടേയും വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായാണ് വിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
