
കേരള ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്നു മുതൽ പുനരാരംഭിക്കും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ച കേരള ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്‍ പുനരാരംഭിക്കും. ജൂലൈ ആറിന് നടക്കാനിരുന്ന വിൻവിൻ – ഡബ്ലിയു 572 നറുക്കെടുപ്പ് 9ന് നടക്കും. ഏഴിന് നറുക്കെടുക്കാനിരുന്ന സ്ത്രീ ശക്തി എസ്.എസ് 217 പത്തിന് നടക്കും. എട്ടിന് നറുക്കെടുക്കാനിരുന്ന അക്ഷയ എ.കെ 453 പതിനൊന്നിന് നടക്കും.
9ന് നടക്കാനിരുന്ന കാരുണ്യ പ്ലസ് കെ.എൻ 324 12ന് നറുക്കെടുക്കും. 10 ന് നടക്കാനിരുന്ന നിർമ്മൽ എൻ. ആർ 181ന്റെ നറുക്കെടുപ്പ് 19 ന് നടക്കും. 11 ന് നടക്കാനിരുന്ന കാരുണ്യ കെ.ആർ 456 ന്റെ നറുക്കെടുപ്പ് 26 നാണ് നടത്തുക. തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക് ഡൗണായതിനാൽ സ്ഥിരം നറുക്കെടുപ്പ് വേദിയായ ഗോർക്കി ഭവനിൽ നിന്ന് നഗരപരിധിക്ക് പുറത്തുള്ള ആറ്റിങ്ങൽ ഗവ: ബി.എച്ച്.എസിലാണ് നറുക്കെടുപ്പുകൾ നടക്കുക.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0