എല്ലാം അയ്യപ്പശാപം..! അന്ന് പൊലീസിന്റെ ജാക്കറ്റിട്ടു, ഇന്ന് ജാക്കറ്റില്ലാതെ പൊലീസ് പിടിച്ചു: രഹ്നഫാത്തിമയ്‌ക്കെതിരെ ശശികല ടീച്ചറുടെ പരിഹാസം; ഒളിവിലെന്നു പൊലീസ് പറയുമ്പോൾ ചാനൽ ചർച്ചയിൽ ലൈവായി എത്തി തന്റെ വാദങ്ങൾ നിരത്തി രഹ്ന ഫാത്തിമ; രഹ്ന കോഴിക്കോട്ട് തന്നെയുണ്ടെന്നു ഭർത്താവ്; പതിമൂന്നുകാരനായ മകനു മുന്നിൽ നഗ്നനായി നിന്ന രഹ്ന ഫാത്തിമയ്ക്കു ഇനി പിടി വീഴും

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: പതിമൂന്നുകാരൻ മകനു മുന്നിൽ പൂർണ നഗ്നയായി നിന്നു കേസിൽ കുടുങ്ങിയ രഹ്ന ഫാത്തിമയെ പരിഹസിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഇരുമുട്ടിക്കെട്ടുമെടുത്ത് മലകയറാനെത്തിയ രഹ്ന ഫാത്തിമയെ പൊലീസ് ജാക്കറ്റ് നൽകിയാണ് രക്ഷിച്ചത്. ഇതുമായി ബന്ധപ്പെട്ടുള്ള പരിഹാസം പങ്കുവച്ചാണ് ഇപ്പോൾ കെ.പി ശശികല ടീച്ചറുടെ കുറിപ്പ് പുറത്തു വന്നിരിക്കുന്നത്.

അന്ന് പൊലീസിന്റെ ജാക്കറ്റ്, ഇന്ന് ജാക്കറ്റില്ലാത്തതിന് പൊലീസ് കേസ് , സ്വാമി ശരണം. എന്നായിരുന്നു ശശികല ടീച്ചറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച രഹ്നയെ അറസ്റ്റ് ചെയ്യാൻ ഫ്‌ളാറ്റിൽ പൊലീസ് എത്തിയെങ്കിലും രഹ്ന ഫാത്തിമ സ്ഥലത്തില്ലെന്ന് ഭർത്താവ് അറിയിച്ചു. രഹ്ന കോഴിക്കോട് പോയതാണെന്ന് ഭർത്താവ് മനോജ് പൊലീസിനെ അറിയിച്ചു. രഹ്ന സ്ഥലത്തില്ലെന്നും മടങ്ങിയെത്തിയാൽ പൊലീസിന് മുമ്പാകെ ഹാജരാകുമെന്നും ഭർത്താവ് മനോജ് പറഞ്ഞു. കേസെടുത്തതിൽ ഭയപ്പെടുന്നില്ലെന്ന് രഹ്ന ഫാത്തിമ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടെ രഹ്ന ഫാത്തിമ മലയാളത്തിലെ ഒരു ചാനലിൽ നേരിട്ട് ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തു. രഹ്ന ഒളിവിലാണ് എന്നു പൊലീസ് പറയുമ്പോഴാണ് ഇവർ ചാനൽ ചർച്ചയിൽ പങ്കെടുത്തത്.

പ്രായപൂർത്തിയാക്കാത്ത കുട്ടിയോടൊപ്പം സമൂഹ മാധ്യമത്തിലൂടെ അർദ്ധ നഗ്‌നത പ്രദർശിപ്പിച്ചതിന്റെ പേരിൽ സൈബർ വിഭാഗം എടുത്ത കേസിലായിരുന്നു റെയ്ഡ്. സൗത്ത് സി ഐ കെ ജി അനീഷിന്റെ നേതൃത്വത്തിൽ വനിതാ പൊലീസ് അടങ്ങിയ സംഘമാണ് ഫ്ളാറ്റിൽ എത്തിയത്.

തന്റെ അർദ്ധനഗ്ന ശരീരത്തിൽ കുട്ടിയെ കൊണ്ട് ചിത്രം വരപ്പിക്കുകയും അത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തതോടെ രൂക്ഷ വിമർശനങ്ങളാണ് രഹ്നക്കെതിരെ ഉയർന്നത്. ഇതോടെ പൊലീസ് പോസ്‌കോ നിയമപ്രകാരവും ഐ ടി ആക്ട് പ്രകാരവും കേസ് എടുക്കുകയായിരുന്നു,. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനു പിന്നാലെയാണ് രഹ്നയ്ക്കെതിരെ പൊലീസ് കേസ് രജിസ്ട്രർ ചെയ്തത്. ബാലവകാശകമ്മീഷനും വിഷയത്തിൽ കേസെടുത്തിട്ടുണ്ട്. കുട്ടികളെ വീഡിയോയിൽ ഉപയോഗിച്ചതിനെതിരെയാണ് സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ ശക്തമായത്.

സ്ത്രീശരീരത്തെ കുറിച്ചുള്ള കപട സദാചാര ബോധവും ലൈംഗികത സംബന്ധിച്ചുള്ള മിഥ്യാധാരണകൾക്കുമെതിരെ എന്ന മുഖവുരയോടെയാണ് രഹന ഫാത്തിമ യൂട്യൂബ് ചാനലിലൂടെ വീഡിയോ പുറത്തുവിട്ടത്. ‘ബോഡിആർട്സ് ആൻഡ് പൊളിറ്റിക്സ്’ എന്ന തലക്കെട്ടാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്നത്. കടുത്ത ലൈംഗിക നിരാശ അനുഭവിക്കുന്ന സമൂഹത്തിൽ കേവലം വസ്ത്രങ്ങൾക്കുള്ളിൽ സ്ത്രീ സുരക്ഷിതയല്ല. സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണം. അത് വീട്ടിൽ നിന്ന് തന്നെ തുടങ്ങിയാലേ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയൂ രഹന പറയുന്നു.

അർദ്ധ നഗ്‌നയായി മത്തിക്കറിയുണ്ടാക്കി സമൂഹ മാധ്യമങ്ങളിൽ ചർച്ചയായാതിന് പിന്നാലെ രഹ്ന ഫാത്തിമ തന്റെ നഗ്‌നശരീരം മക്കൾക്ക് ചിത്രം വരക്കാൻ വിട്ടുനൽകിയ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത്.

എന്നാൽ, വീഡിയോ വൈറലായതോടെ രഹ്നക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് സമൂഹ മാധ്യമങ്ങളിലും പൊതു സമൂഹത്തിലും ഉയർന്നത്. കുട്ടിയുടെ മാനസികാവസ്ഥയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും പോണോഗ്രാഫി പോലെ തന്നെ കുറ്റ കൃത്യമാണ് ഇതെന്നും അന്നേ ആളുകൾ ചൂണ്ടിക്കാണിച്ചു. ഇതോടെ പരാതിയുമായി ചിലർ പൊലീസിനെ സമീപിക്കുകയായിരുന്നു.