
തിരുവനന്തപുരം: നാലാമത് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം (കെഎല്‍ഐബിഎഫ് 2026) ജനുവരി 7 മുതല്‍ 13 വരെ നടക്കും. പുസ്തകോത്സവത്തിന്റെ മീഡിയ സെല്‍ സ്പീക്കർ എഎൻ ഷംസീർ ഉദ്ഘാടനം ചെയ്തു.
ജനുവരി 7-ന് രാവിലെ 11 മണിക്ക് ആർ. ശങ്കരനാരായണൻ തമ്പി ലോഞ്ചില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാർ, എംഎല്‍എമാർ തുടങ്ങിയ പ്രമുഖർ ചടങ്ങില്‍ പങ്കെടുക്കും. ഉദ്ഘാടനവേളയിൽ നോവലിസ്റ്റ് എൻ.എസ്.മാധവന് നിയമസഭാ പുരസ്കാരം സമ്മാനിക്കും.
മൗറീഷ്യസിന്റെ ആദ്യ വനിതാ പ്രസിഡന്റ് അമീന ഗുരിബ് ഫക്കിം, ശ്രീലങ്കൻ സാഹിത്യകാരൻ ചൂളാനന്ദ സമരനായ കെ,തസ്ലിമ നസ്രിൻ, റാണാ അയൂബ്,പ്രഫുല്‍ ഷിലേദാർ,സൈറ ഷാ ഹലീം,ടി.എം.കൃഷ്ണ,ആകാർ പട്ടേല്‍,ശശി തരൂർ,പി.സായിനാഥ്,സ്റ്റാൻലി ജോണ്‍,ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്,ഡി.ജി.പി റവാഡ ചന്ദ്രശേഖർ,വേണു രാജാമണി തുടങ്ങിയവർ പങ്കെടുക്കും.കൂടാതെ എൻ.ഇ.സുധീർ,വി. മധുസൂദനൻ നായർ,കെ.ആർ.മീര,ടി.ഡി.രാമകൃഷ്ണൻ, സുഭാഷ്ചന്ദ്രൻ, എസ്.ഹരീഷ്, ആർ.രാജശ്രീ, ജി.ആർ.ഇന്ദുഗോപൻ, അംബികാസുതൻ മങ്ങാട്, ഹരിത സാവിത്രി, ലാല്‍ജോസ് തുടങ്ങിയ എഴുത്തുകാരും കലാകാരന്മാരും പങ്കെടുക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group


