video
play-sharp-fill

നൻമയുടെ ചിരിയുമായി അഡ്വ.കെ അനിൽകുമാർ : ആവേശവും അനുഗ്രഹങ്ങളുമായി യുവാക്കളും അമ്മമാരും

നൻമയുടെ ചിരിയുമായി അഡ്വ.കെ അനിൽകുമാർ : ആവേശവും അനുഗ്രഹങ്ങളുമായി യുവാക്കളും അമ്മമാരും

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം : ഇടതുമുന്നണി സ്ഥാനാർത്ഥി അഡ്വ.കെ അനിൽകുമാറിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ സജീവ പങ്കാളിത്തവുമായി യുവജനങ്ങളും അമ്മമാരും വ്യാപാരികളും.

രാവിലെ പരുത്തുംപാറയിലെ കടകളിലും വീടുകളിലും സന്ദർശനം നടത്തിയ ശേഷം മാവിളങ്ങ് അമ്പലത്തിലെ പൊങ്കാലയിലും പങ്കെടുത്തു വിശ്വാസികളോട് വോട്ടഭ്യർത്ഥിച്ച ശേഷം ചെറുകിട പുകയില ഉല്പന്നങ്ങളുടെ വ്യാപാരികൾ പൊന്നാടയണിയിച്ച് ജയ് വിളികളോടെ സ്വീകരണം തുടർന്ന് നട്ടാശ്ശേരി ഭാഗത്തെ ഭവന സന്ദർശനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കപട വികസനങ്ങൾക്ക് അറുതി വരുത്തി തുടർ ഭരണമുറപ്പിച്ച ഇടതു സർക്കാരിലൂടെ അനിൽകുമാർ കോട്ടയത്തെ വികസനങ്ങളുടെ ഉന്നതിയിലെത്തിക്കും എന്നുള്ള യുവാക്കളുടെ ഉറച്ച വിശ്വാസവും പതിറ്റാണ്ടുകളായി കോട്ടയത്തെ സാധാരണ ജനങ്ങൾക്കിടയിൽ അനിൽകുമാറിനുള്ള ജനപ്രീതിയും അദ്ദേഹത്തിന് ഈ തെരഞ്ഞെടുപ്പിൽ ഏറെ ഗുണം ചെയ്യുന്നു.