അഭിഭാഷകർക്കുള്ള ധനസഹായം ; അപ്രായോഗിക നിബന്ധനകൾ ബാർ കൗൺസിൽ പിൻവലിക്കണം : കേരള ലോയേഴ്‌സ് കോൺഗ്രസ്
സ്വന്തം ലേഖകൻ
കൊച്ചി : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അഭിഭാഷകർക്ക് ധനസഹായം നൽകുന്നതിന് നിശ്ചയിച്ചിട്ടുള്ള നിബന്ധനകൾ ബാർ കൗൺസിൽ പിൻവലിക്കണമെന്ന് കേരള ലോയേഴസ് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വ.ജോർജ്ജ് മേച്ചേരിൽ ജനറൽ സെക്രട്ടറി അഡ്വ ജസ്റ്റിൻ ജേക്കബ് എന്നിവർ ആവശ്യപ്പെട്ടു.
മാനദണ്ഡങ്ങൾ വെക്കാതെ അഭിഭാഷകർക്ക് കുറഞ്ഞത് 25,000 രൂപയെങ്കിലും അടിയന്തര ധനസഹായം നൽകുന്നതിനാവശ്യമായ നടപടികൾ ബാർ കൗൺസിൽ സ്വീകരിക്കണം.നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് ബഹുഭൂരിപക്ഷം വരുന്ന അഭിഭാഷകർക്കും ആനുകൂല്യം ലഭിക്കില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുടുംബാംഗങ്ങളുടെ വരുമാനംകൊണ്ടോ വാഹനമുണ്ടെന്നതുകൊണ്ടോ ലോക് ഡൗൺ പീരിഡിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കുകയില്ല. വരുമാനം നിലയ്ക്കുകയും ഓഫീസ് ചെലവുകൾ അതേപടി നിലനിൽക്കുകയും ചെയ്യുന്ന ഗുരുതരമായ പ്രതിസന്ധിയാണ് അഭിഭാഷകർ അഭിമുഖീകരിക്കുന്നത്.
അഭിഭാഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കേണ്ട ബാർ കൗൺസിൽ അവരുടെ പ്രതിസന്ധിഘട്ടത്തിൽ എടുത്തിരിക്കുന്ന നിലപാട് നിരാശാജനകമാണെന്ന് കേരള ലോയേഴസ് കോൺഗ്രസ് അഭിപ്രായപ്പെട്ടു,