
ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനു വേണ്ടി ഓടി നടക്കുന്ന സർക്കാർ പരമ്പരാഗത തൊഴിലാളികളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുന്നു: രവിന്ദ്രനാഥ് വാകത്താനം
സ്വന്തം ലേഖകൻ
കോട്ടയം: മഹാമാരിയുടെ ദുരന്തകാലത്തെ സഹായങ്ങളിൽ നിന്നും പരമ്പരാഗത തൊഴിലാളികളേയും, അസംഘടിത തൊഴിലാളികളേയും സർക്കാർ അവഗണിച്ചതായി രവിന്ദ്രനാഥ് വാകത്താനം ആരോപിച്ചു.
കഴിഞ്ഞ രണ്ടാഴ്ച കാലമായി തൊഴിൽ നഷ്ടപ്പെട്ട ഒരു വലിയ ജനവിഭാഗത്തെയാണ് സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നത് .ഇതര സംസ്ഥാന തൊഴിലാളികളുടെ കടന്നുകയറ്റത്തോടെ തൊഴിൽ നഷ്ടപ്പെട്ട പരമ്പരാഗത തൊഴിലാളികളേയാണ് കൊറോണ ദുരിതകാലത്തും സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നത് .
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ പതിനഞ്ച് വർഷക്കാലത്തിനിടയ്ക്ക് തൊഴിൽ മേഖലയിൽ ഏറ്റവുമധികം വെല്ലുവിളികളും, പീഢനങ്ങളും ഏറ്റുവാങ്ങിയ പിന്നോക്ക വിഭാഗത്തിൽപ്പെട്ട വിശ്വകർമ്മ, വീരശൈവ ,വിളക്കിത്തല, കുഡുംബി, ധീവര മുതലായ ഒട്ടനവധി വിഭാഗങ്ങൾ ഈ കൊറോണ കാലഘട്ടത്തെ അതിജീവിക്കുവാൻ കഷ്ടപ്പെടുകയാണ് .
ബാങ്ക് വായ്പയെടുത്ത് തൊഴിൽ സ്ഥാപനങ്ങൾ തുടങ്ങിയ ഒട്ടുമിക്ക സംരംഭകരും ജപ്തി ഭീഷണിയിലാണ് .നിർമ്മാണമേഖലയിൽ തൊണ്ണൂറു ശതമാനം പേരും മറ്റ് സംസ്ഥനത്തെ തൊഴിലാളികളാണ് .
പ്രദേശിക തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പു നൽകണമെന്ന നിബന്ധനപ്പോലും കാറ്റിൽ പറത്തിയാണ് ഒട്ടുമിക്ക കരാർ കമ്പനികളും പ്രവർത്തിക്കുന്നത് .കേരളത്തിന്റെ സമ്പത്ത്ഘടനയേ പോലും പ്രതികൂലമായി ബാധിക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ കടന്നു പോകുന്നത് .
അന്യസംസ്ഥാന തൊഴിലാളികൾക്ക് ലഭിക്കുന്ന കൂലിയുടെ എഴുപത് ശതമാനവും സ്വന്തം സംസ്ഥാനത്തേക്ക് അയക്കുമ്പോൾ, ജോലി സ്ഥിരതയിലാത്ത മലയാളി തൊഴിലാളികളുടെ വരുമാനം മാത്രമാണ് ചെറുകിട കച്ചവടക്കാരുടെ വരുമാനം.
നിർമ്മാണമേഖലയിലെ ഈ അവഗണന മൂലം കുടുംബം പുലർത്താൻ സാധിക്കാത്ത ആയിരകണക്കിന് കുടുംബങ്ങൾ ഒരോ ജില്ലയിലുമുണ്ട് .ഇടതു പക്ഷ അനുകൂല നിലപാട് സ്വീകരിക്കാത്ത ഒട്ടനവധി ജാതി സംഘടനകളും ഈ വിവേചനത്തിന് പല കാലങ്ങളിലും പാത്രമായിട്ടുണ്ട് .
കുലത്തൊഴിൽ നഷ്ടപ്പെട്ട നിർധനരായ ലക്ഷങ്ങൾ കേരളത്തിലെ ഗ്രാമങ്ങളിൽ മരണത്തിനും ജീവിതത്തിനും ഇടയിലൂടെ സഞ്ചരിക്കുമ്പോൾ, മദ്രസ അധ്യാപകർക്ക് പോലും കൊറോണ സമാശ്വാസമായി സർക്കാർ 2000 രൂപ വീതം കൊടുക്കുവാൻ തീരുമാനിച്ചത് വരും ദിവസങ്ങളിൽ കേരളം ചർച്ച ചെയ്യപ്പെടും .
കാലകാലങ്ങളായി കേരളത്തിൽ മാറിമാറി വന്ന സർക്കാരുകൾ ചില കമ്മീഷനുകളേ വച്ചതല്ലാതെ മറ്റ് യാതൊരുവിധ പരിഗണനയും ഈ വിഭാഗത്തോട് കാട്ടിയില്ല എന്നത് ചരിത്ര സത്യമാണ് .സ്വന്തം ജന്മദേശത്ത് നിലനില്പിനു വേണ്ടി പോരാടേണ്ട ഗതികേടിലാണ് പരമ്പരാഗത തൊഴിലാളികളും, അസംഘടിതമേഖലയിലെ തൊഴിലാളികളും.
വരാൻ പോകുന്ന വിഷുവിനെങ്കിലും ഈ മേഖലയിലെ തൊഴിലാളികൾക്ക് സർക്കാർ അടിയന്തിരമായി ധനസഹായം ചെയ്യാൻ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.