
കെഎസ്ആർടിസി മുഴുവൻ സർവ്വീസുകളും വെള്ളിയാഴ്ച മുതൽ പുനഃരാരംഭിക്കും
സ്വന്തം ലേഖകൻ
തിരുവനന്തപുരം; ലോക്ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് നിർത്തിവെച്ചിരുന്ന കെഎസ്ആർടിസിയുടെ മുഴുവൻ സർവ്വീസുകളും വെള്ളിയാഴ്ച മുതൽ പുനഃരാരംഭിക്കുമെന്ന് കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു.
ഇതിന് വേണ്ടി എല്ലാ യൂണിറ്റ് ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഫാസ്റ്റ് പാസഞ്ചറുകൾ രണ്ട് ജില്ലകളിലും, സൂപ്പർ ഫാസ്റ്റുകൾ നാല് ജില്ലകൾ വരെയും ഓപ്പറേറ്റ് ചെയ്യുന്ന സമ്പ്രദായം നിലനിർത്തുമെന്നും സിഎംഡി അറിയിച്ചു. അടുത്ത ആഴ്ചയോടെ പൂർണതോതിൽ സർവ്വീസ് ആരംഭിക്കാനുമെന്നാണ് കെഎസ് ആർടിസി പ്രതീക്ഷിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0