
സ്വന്തം ലേഖകൻ
തെള്ളകം: ലോകം മുഴുവന്‍ കോവിഡ്-19, എന്ന മഹാമാരിയുടെ ദുരിതംപേറുന്ന ഈ കാലഘട്ടത്തില്‍, ഒരു നാടിന് കൈതാങ്ങാകുവാന്‍, തെള്ളകം-മുണ്ടകപ്പാടം ദേശത്തുനിന്നും കടല്‍ കടന്ന, പ്രവാസികളുടെ ഒരു കൂട്ടായ്മയായ “തെള്ളകം എന്റെ നാടും”.
നല്ല കാലത്തും നന്മയുടെ കരങ്ങള്‍ നീട്ടിയ പ്രവാസികള്‍ കെടുതിയിലും കരങ്ങള്‍ കോര്‍ക്കുകയാണ്. നാടിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച അതേ കരങ്ങള്‍ തന്നെ ഭീതിയുടെ ദിനങ്ങളില്‍ താങ്ങാകുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തെള്ളകം എന്റെ നാടിന്റെ “ടെന്‍സ് ഹെല്‍പ്പിംങ്ങ് ഹാന്‍സിന്റെ” നേതൃത്വത്തില്‍, തെള്ളകം-മുണ്ടകപ്പാടം പ്രദേശത്തുള്ളവര്‍ക്കായി, ഏകദേശം 200ല്‍ അധികം ഭക്ഷ്യധാന്യകിറ്റുകള്‍ നൽകിയാണ്,കോവിഡിനെതിരായുള്ള സന്നദ്ധപ്രവർത്തങ്ങളിൽ നാടിനു മാതൃകയാകുന്നത്.
തെള്ളകം എന്റെ നാട് -പ്രവാസി കൂട്ടായ്മയുടെ ടെൻസ് ഹെല്പിങ് ഹാൻഡ്‌സിന്റെ കോവിഡ് 19 സഹായ പ്രവർത്തനങ്ങളുടെ ഫ്ലാഗ് ഓഫ് ഏറ്റുമാനൂർ സ്റ്റാന്റിംഗ് മുൻസിപ്പൽ ചെയർപേഴ്സൺ ലൗവ്‌ലി ജോർജ്ജും, ഏറ്റുമാനൂർ സർക്കിൾ ഇൻസ്പെക്ടർ, അൻസാരി എ യും കൂടി നിർവ്വഹിച്ചു.