
കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാന സർക്കാർ: രാത്രി പത്തിന് ശേഷം പുറത്തിറങ്ങിയാൽ കർശന നടപടി: ലംഘിക്കുന്നവരെ പിടിക്കാൻ 25000 പൊലീസുകാർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ അവസാന ഘട്ടത്തിൽ പഴി കേട്ട സംസ്ഥാനം മികവ് തിരികെ പിടിക്കാൻ കർശന നടപടികളിലേയ്ക്ക്. സംസ്ഥാനത്ത് കൊവിഡ് അതിരൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ കർശന നടപടികൾ ആരംഭിക്കുന്നത്. നടപടികളിൽ ഇനി വിട്ടുവീഴ്ചയില്ലെന്ന് അറിയിച്ച മുഖ്യമന്ത്രി , കർശന നടപടികൾക്ക് പൊലീസിനും നിർദേശം നൽകിയിട്ടുണ്ട്.
അത്യാവശ്യമല്ലാത്ത പക്ഷം രാത്രി 10 മണിക്ക് ശേഷമുള്ള യാത്രകള്‍ ജനങ്ങള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. മാസ്‌കും സാമൂഹിക അകലം പാലിക്കലും ഉറപ്പാക്കും. ഇതിനായി നാളെ മുതല്‍ ഫെബ്രുവരി പത്ത് വരെ 25000 പൊലീസുകാരെ നിരീക്ഷണത്തിന് നിയോഗിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡ് ടെസ്‌റ്റുകളുടെ എണ്ണം പ്രതിദനം ഒരുലക്ഷമായി വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. അടഞ്ഞ ഹാളുകളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണം. നിലവില്‍ വിന്യസിച്ചിട്ടുള്ള സെക്‌ടറല്‍ മജിസ്‌ട്രേറ്റുമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കും.
വിവാഹങ്ങള്‍ അടഞ്ഞഹാളുകളില്‍ നിന്ന് മാറ്റി വായു സഞ്ചാരമുള്ളയിടങ്ങളിലേക്ക് മാറ്റാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.