സംസ്ഥാനത്ത് ഇന്ന് രണ്ട് കേസുകൾ പോസിറ്റീവ്: എട്ടു കേസ് നെഗറ്റീവ്: കോട്ടയത്തെ 123 കേസുകൾ നെഗറ്റീവ്
തേർഡ് ഐ ബ്യൂറോ
സംസ്ഥാനത്ത് ഇന്ന് രണ്ട് കേസുകൾ പോസിറ്റീവ്: എട്ടു കേസ് നെഗറ്റീവ്: കോട്ടയത്തെ 123 കേസുകൾ നെഗറ്റീവ്
തേർഡ് ഐ ബ്യൂറോ
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് കേസുകൾ പോസിറ്റീവായി. ഇന്ന് പുറത്ത് വന്നതിൽ എട്ട് കേസുകൾ നെഗറ്റീവായി. വയനാട്ടിലും കണ്ണൂരിലുമാണ് രണ്ടു കേസുകൾ പോസിറ്റീവായിരിക്കുന്നത്. കോട്ടയം ജില്ലയിൽ ഇന്ന് ലഭിച്ച 123 കോവിഡ് പരിശോധനാ ഫലങ്ങളും നെഗറ്റീവ്. കണ്ണൂരിൽ ആറും, ഇടുക്കിയിൽ 2 പേരും രോഗ വിമുക്തർ.
ഇതോടെ വയനാട് ജില്ല ഗ്രീൻ സോണിൽ പുറത്തായി. 80 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാമൂഹിക ഭീഷണി ഒഴിഞ്ഞു എന്ന് പറയാനാവില്ലന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദേഹം. 21 ദിവസമായി പുതിയ കേസുകൾ ഇല്ലാത്തതിനാൽ ആലപ്പുഴ, തൃശൂർ ഗ്രീൻ സോണിൽ ഉൾപ്പെടുത്തി.
ലോക്ക് ഡൗണിൽ ബാറുകൾ , മാളുകൾ, ബ്യൂട്ടി പാർലറുകൾ / ബാർബഷോപ്പുകൾ തുറക്കരുത്. ഞായറാഴ്ച ഒഴിവ് ദിനം, കടകൾ, ഓഫീസുകൾ പ്രവർത്തിക്കരുത്. വാഹനങ്ങൾ പുറത്തിറങ്ങരുത്. ബാർബർമാർക്ക് വീട്ടിൽ പോയി ജോലി ചെയ്യാം. ഗ്രീൻ സോണുകളിൽ അടക്കം പൊതുഗതാഗതം ഉണ്ടാകില്ല. ഇരുചക്ര വാഹനങ്ങളിൽ ഒരാൾ മാത്രം.
സംസ്ഥാനത്ത് 80 സ്ഥലങ്ങൾ ഹോട്ട് സ്പോട്ടിൽ. . ഇടുക്കി, കോട്ടയം, കൊല്ലം ജില്ലകളിൽ 11 ഹോട്ട്സ്പോട്ടുകൾ . കണ്ണൂരിൽ 23 എണ്ണവും ഉണ്ട്. കണ്ടെയ്ൻമെൻ്റ് സോണുകളിൽ കർശന നിയന്ത്രണങ്ങൾ. ബാക്കി ഉള്ളിടത്ത് ഇളവുകൾ അനുവദിക്കും.
വൈകിട്ട് 7.30 മുതൽ രാവിലെ 7 വരെയുള്ള സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തി. എല്ലാ സോണിലും ഇത് ബാധകമാണ്. മദ്യഷാപ്പുകൾ തുറക്കില്ല. ഗ്രീൻ ഓറഞ്ച് സോണുകളിൽ ഒറ്റ നിലയിലുളള തുണിക്കടകൾ തുറക്കാം. ഇവിടെ അഞ്ച് ജീവനക്കാർ മാത്രം. കാർഷിക രംഗത്ത് നേരെത്തെ ഉള്ള ഇളവുകൾ തുടരും.
80 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതുവരെ രോഗം ബാധിച്ചത് 492 പേർക്ക്. സംസ്ഥാനത്ത് പുതിയ ഹോട്ട്സ്പോട്ടുകൾ ഇല്ല. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പ്രഭാതസവാരി അനുവദിക്കും. റെഡ് സോണിലെകണ്ടെയ്ൻമെൻ്റ് സോണിൽ കർശനമായി തുടരും.മറ്റിടത്ത് ഇളവുകൾ ഉണ്ടാവും. പഞ്ചായത്തുകളിലും രോഗികളുള്ള വാർഡ് മാത്രം കണ്ടെയ്ൻമെൻ്റ് സോണിലാക്കും. പൊതുഗതാഗതം ഒരു സോണിലും ഉണ്ടാകില്ല. സിനിമ തിയറ്റർ, ആരാധനാലയം അടക്കം ആള് കൂടുന്നിടത്തെ നിയന്ത്രണം തുടരും. ലോക് ഡൗൺ പിൻവലിക്കും വരെ മദ്യഷാപ്പുകൾ പ്രവർത്തിപ്പിക്കേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആഴ്ചയിൽ ഒരു ദിവസം പോസ്റ്റ് ഓഫീസിൽ പണമടക്കാം. ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ടാവില്ല. ഗ്രീൻ സോണിൽ വ്യവസായ സ്ഥാപനങ്ങൾ ആഴ്ചയിൽ മൂന്ന് ദിവസം മാത്രം. സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ രണ്ട് പേർ മാത്രം. ഒൻപത് ജില്ലകൾ ഓറഞ്ച് സോണിൽ. സ്വകാര്യ ആശുപത്രികൾക്കും വൈദ്യൂതി സർ ചാർജ് ഇളവുകൾ. മലഞ്ചരക്ക് വ്യാപാരം ആഴ്ച്ചയിൽ 2 ദിവസം മാത്രം. ഗ്രീൻ സോണുകളിൽ കട കമ്പോളങ്ങൾ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴു വരെ മാത്രം.
കൊറോണ ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിൽ 96 പേർ. കൂടുതൽ പേർ ചികിത്സയിൽ കഴിയുന്നത് കണ്ണൂരിൽ. 38 പേരാണ് കണ്ണൂരിലുള്ളത്. ജാഗ്രത തുടരാൻ പ്രാദേശിക സമിതികൾ രൂപീകരിക്കാൻ നിർദേശം നൽകി. സമിതിയിലെ ഓരോ പ്രതിനിധിയും എല്ലാ ദിവസവും വീട്ടിലെത്തും. ഗ്രീൻ – ഓറഞ്ച് സോണിൽ അന്തർ ജില്ലാ യാത്രയ്ക്ക് അനുമതി. ഈ സോണുകളിൽ ഡ്രൈവറെ കൂടാതെ 2 പേരെ വച്ച് സർവീസ് നടത്താം.