video
play-sharp-fill
അഴക്കടൽ മത്സ്യബന്ധന കരാർ: സർക്കാരിനെ ചതിച്ചത് പ്രതിപക്ഷ നേതാവിന്റെ മുൻ സെക്രട്ടറിയോ..? മുഖ്യമന്ത്രിയുടെ വിശദീകരണം പ്രതിക്കൂട്ടിലാക്കുന്നത് കളക്ടർ ബ്രോയെ..! സർക്കാരിനെ കുടുക്കാൻ തുനിഞ്ഞിറങ്ങിയത് ഐ.എ.എസ് ലോബി; ശ്രീറാം വെങ്കിട്ടരാമനും ശിവശങ്കരനും പിന്നാലെ കളക്ടർ ബ്രോയും കുടുക്കിലേയ്ക്ക്

അഴക്കടൽ മത്സ്യബന്ധന കരാർ: സർക്കാരിനെ ചതിച്ചത് പ്രതിപക്ഷ നേതാവിന്റെ മുൻ സെക്രട്ടറിയോ..? മുഖ്യമന്ത്രിയുടെ വിശദീകരണം പ്രതിക്കൂട്ടിലാക്കുന്നത് കളക്ടർ ബ്രോയെ..! സർക്കാരിനെ കുടുക്കാൻ തുനിഞ്ഞിറങ്ങിയത് ഐ.എ.എസ് ലോബി; ശ്രീറാം വെങ്കിട്ടരാമനും ശിവശങ്കരനും പിന്നാലെ കളക്ടർ ബ്രോയും കുടുക്കിലേയ്ക്ക്

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ അധികാരം ഏറ്റെടുത്തപ്പോൾ മുതൽ ഐ.എ.എസ് ലോബി സർക്കാരിന് നൽകുന്നത് വൻ തിരിച്ചടിയാണ്. ആദ്യം ശ്രീറാം വെങ്കിട്ടരാമൻ സർക്കാരിനെ ഇടംവലം തിരിയാൻ വിടാതെ കുരുക്കിൽ കുടുക്കിയെങ്കിൽ, പിന്നീട് എത്തിയത് സ്വർണ്ണക്കടത്ത് കേസിൽ സർക്കാരിനെയും മുഖ്യമന്ത്രിയുടെ ഓഫിസിനെയും തന്നെ പ്രതിക്കൂട്ടിലാക്കിയ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനാണ്. ഇപ്പോൾ, സർക്കാരിന്റെ ചർച്ചകൾ കൃത്യമായി പ്രതിപക്ഷ നേതാവിന് ചോർത്തി നൽകി കളക്ടർ ബ്രോയാണ് ഇപ്പോൾ സർക്കാരിനെ വീണ്ടും പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്.

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ദുരൂഹതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതോടെയാണ് ഇപ്പോൾ വിവാദം വീണ്ടും തലപൊക്കിയത്. . കെഎസ്ഐഎൻസി മേധാവി അമേരിക്കൻ കമ്പനിയായ ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിട്ടത് സർക്കാർ അറിഞ്ഞിരുന്നില്ല. കെഎസ്ഐഎൻസി മേധാവി എൻ. പ്രശാന്ത് മുൻപ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സെക്രട്ടറിയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇഎംസിസി വ്യവസായമന്ത്രിക്ക് നൽകിയ നിവേദനമാണ് ധാരണാപത്രം എന്ന പേരിൽ പ്രചരിക്കുന്നത്. ഈ നിവേദനത്തിന്റെ ഉള്ളടക്കം എങ്ങനെ പ്രതിപക്ഷ നേതാവിന്റെ കൈയിൽ എത്തി. ഉദ്യോഗസ്ഥ തലത്തിൽ ഇടപെടൽ ഉണ്ടായിട്ടുണ്ടോയെന്നത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോർപറേഷനുമായി ഏതെങ്കിലും ധാരണാപത്രം ഒപ്പിട്ട കാര്യം കെഎസ്ഐഎൻസിയുടെ എംഡി സർക്കാരിനെ അറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കമ്ബനി നൽകിയ നിവേദനത്തിലെ വിവരങ്ങളാണ് പ്രതിപക്ഷ നേതാവ് രേഖയായി ഉയർത്തിക്കാട്ടുന്നതെന്നും ഇത് അദ്ദേഹത്തിന് എങ്ങനെ കിട്ടി എന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഴക്കടൽ മത്സ്യബന്ധനം സംബന്ധിച്ച് ഉയർന്ന ആരോപണങ്ങളിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

കെഎസ്ഐഎൻസി പൊതുമേഖലാ സ്ഥാപനമാണ്. സംസ്ഥാന സർക്കാരോ സർക്കാരിന്റെ ഏതെങ്കിലും വകുപ്പോ ഇതുവരെ ഒരു എംഒയും ഒപ്പിട്ടിട്ടില്ല. സാധാരണയായി കമ്പനിയോ പൊതുമേഖലാ സ്ഥാപനമോ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ പിന്നീടാണ് അത് സർക്കാരിന്റെ പരിഗണനയിൽ വരിക. സർക്കാർ അതനുസരിച്ച് മാത്രമേ തീരുമാനം എടുക്കൂ. എന്നാൽ സർക്കാരിനെ അറിയിച്ചുകൊണ്ടേ ഒപ്പിടാവൂ എന്നില്ല. ഇത്തരമൊരു ധാരണാപത്രത്തെപ്പറ്റി സർക്കാരിനെയോ മന്ത്രിയെയോ ബന്ധപ്പെട്ട സെക്രട്ടറിയെയോ കോർപറേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനോ അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

2021 ഫെബ്രുവരി 11ന് കമ്പനിയുടെ പ്രതിനിധികൾ വ്യവസായ മന്ത്രിയുടെ ഒഫീസിലെത്തി ഒരു നിവേദനം നൽകിയിരുന്നു. ഫിഷറീസ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റിൽ കേരള സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിന് ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ടെന്നും അതിന് മന്ത്രിസഭയുടെ അംഗീകാരം ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു നിവേദനം. നിവേദനം മന്ത്രി പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറുകയും ചെയ്തിരുന്നു.

ഈ നിവേദനത്തിലെ ഉള്ളടക്കമാണ് കരാർ എന്ന രീതിയിൽ പ്രതിപക്ഷ നേതാവ് പ്രചരിപ്പിക്കുന്നത്. അത് എങ്ങനെ പ്രതിപക്ഷ നേതാവിന്റെ കൈയിൽ എത്തി എന്ന് അദ്ദേഹം വ്യക്തമാക്കണം. എംഡി ആയ ഉദ്യോഗസ്ഥൻ നേരത്തെ ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നെന്നും പിണറായി പറഞ്ഞു

വിദേശ ട്രോളറുകൾക്കോ തദ്ദേശീയ കോർപ്പറേറ്റുകളുടെ യാനങ്ങൾക്കോ ആഴക്കടൽ മത്സ്യബന്ധനം നടത്താനുള്ള അനുവാദം നൽകാതിരിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് നേതാവ് നരസിംഹ റാവു പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ് ആഴക്കടലിൽ നിന്ന് മത്സ്യ സമ്പത്ത് അരിച്ചെടുത്തുകൊണ്ടുപോകാൻ പറ്റുന്ന വിദേശ ഭീമന്മാർക്ക് അവസരം നൽകിയതെന്ന് ചെന്നിത്തലയ്ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.