video
play-sharp-fill
ഒ.എൽ.എക്‌സിൽ  വിൽക്കാൻ വെച്ചിട്ടു പോലും ആർക്കും വേണ്ടാതെ വിടുവായൻ പി.സി: മുന്നണികളുടെ പിന്നാലെ നടന്ന് നേതാക്കന്മാരുടെ കാലുപിടിച്ചിട്ടും ആർക്കും പി.സി ജോർജിനെ വേണ്ട:  പരാജയ ഭീതിയാൽ ഒടുവിൽ എൻ.ഡി.എയ്‌ക്കൊപ്പം നിൽക്കാൻ ശ്രമം; പി.സി ജോർജിനെതിരായ ആലപ്പി അഷറഫിന്റെ കുറിപ്പ് വൈറൽ

ഒ.എൽ.എക്‌സിൽ വിൽക്കാൻ വെച്ചിട്ടു പോലും ആർക്കും വേണ്ടാതെ വിടുവായൻ പി.സി: മുന്നണികളുടെ പിന്നാലെ നടന്ന് നേതാക്കന്മാരുടെ കാലുപിടിച്ചിട്ടും ആർക്കും പി.സി ജോർജിനെ വേണ്ട: പരാജയ ഭീതിയാൽ ഒടുവിൽ എൻ.ഡി.എയ്‌ക്കൊപ്പം നിൽക്കാൻ ശ്രമം; പി.സി ജോർജിനെതിരായ ആലപ്പി അഷറഫിന്റെ കുറിപ്പ് വൈറൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഒ.എൽ.എക്‌സിൽ സൗജന്യമായി വിൽപ്പനയ്ക്ക് വെച്ചിട്ടു പോലും ആർക്കും വേണ്ടാത്ത പി.സി ജോർജ് പൂഞ്ഞാറിലിറങ്ങുമ്പോൾ ഇത്തവണ എന്ത് സംഭവിക്കുമെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. കഴിഞ്ഞ തവണ മൂന്നു മുന്നണികൾക്കുമെതിരെ ഒറ്റയ്ക്ക് മത്സരിക്കാനിറങ്ങിയ പി.സി ജോർജ് എം.എൽ.എ ഇത്തവണ സകല മുന്നണികളിലും കയറിപ്പറ്റാൻ പരമാവധി ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഒരു മുന്നണിയും പി.സിയെ  എടുക്കാൻ തയ്യാറായില്ല.

ഏറ്റവും ഒടിവിൽ പി.സി ജോർജ് എൻ.ഡി.എ മുന്നണിയുടെ ഭാഗമാകാൻ തന്നെ ശ്രമം നടത്തി. എന്നാൽ. ഏറ്റവും ഒടുവിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്‌ക്കെതിരെ ഗുരതരമായ ആരോപണവുമായാണ് പി.സി ജോർജ് രംഗത്ത് എത്തിയത്. കോൺഗ്രസും യു.ഡി.എഫും ഘടകകക്ഷികളും കോൺഗ്രസിന്റെ യുവജന വിദ്യാർത്ഥി സംഘടനകളും എല്ലാം പി.സി ജോർജിനെതിരെ ഏറ്റവും ഒടുവിൽ രംഗത്ത് എത്തുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെയാണ് സംവിധായകനും നടനുമായ ആലപ്പി അഷറഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് എത്തിയത്.

ആലപ്പി അഷ്റഫിന്റെ കുറിപ്പ്:

പിസി ജോർജിനെ എതിർത്താൽ അവനെ നിലംപരിശാക്കും. അതിനാൽ പിസിയോട് പലർക്കും ഏറ്റുമുട്ടാൻ ഭയം. പക്ഷേ, നിങ്ങടെ ഇന്നത്തെ പ്രസ്ഥാവനക്ക് മറുപടി ഞാൻ പറഞ്ഞോട്ടെ.. നിങ്ങൾ ഇന്നു പറഞ്ഞു ‘ഉമ്മൻ ചാണ്ടിക്കുള്ളത് പത്രമ്മേളനത്തിൽ പറയുമെന്നു പോലും.. ‘. ഹ.ഹ.. ഉമ്മൻ ചാണ്ടിയെ പത്രസമ്മേളനം നടത്തി മൂക്കിൽ വലിച്ചു കയറ്റുമെന്ന് പിസി. ആരാ ഉവ്വേ ഇയാൾ .?

തോക്കെടുത്ത് ദാ ഇപ്പോൾ വെടി വെക്കുമോ..? ആരു വിളിച്ചാലും കൂടെ വരാമെന്നു പറയുന്ന പിസിയെ OLX ന് പോലും വേണ്ട എന്നതാണ് സത്യം.

ഇയാളുടെ ഭാഷയിൽ ഇസ്ലാംമത വിശ്വാസിയായ ഞാനൊരു പക്ഷേ ജിഹാദിയായിരിക്കും. ഞാനത് മൈൻഡ് ചെയ്യുന്നില്ല. ഇയാൾ പോയി പണിനോക്കട്ടെ. കാരണം മുസ്ലിങ്ങളെല്ലാം ജിഹാദികളെന്നു ഇന്നും അധിക്ഷേപിച്ചു കൊണ്ടിരിക്കുന്ന ആളാണ് പിസി. അതിന് പൂഞ്ഞാറിലെ നല്ലവരായ മതവർഗ ചിന്തയില്ലത്ത വോട്ടറന്മാർ കൃത്യമായ് മറുപടി നൽകും. ആരെയും എന്തും പറയാമെന്ന ഒരു രാഷ്ട്രീയ സംസ്‌കാരം. പ്രസ്ഥാനത്തിന് വേണ്ടി ത്യാഗം സഹിച്ച, സത്യം വിളിച്ചു പറഞ്ഞ ഗൗരിയമ്മയെ . ‘കിളവിക്ക് വട്ടാണ് ‘ എന്ന് പറഞ്ഞു അപമാനിച്ചു.

വിജയിപ്പിച്ചു വിട്ട വോട്ടറന്മാരുടെ നേരെ തോക്കെടുത്തു വെടിവെച്ച് കൊല്ലാൻ ഒരു ശ്രമംനടത്തി. ജഗതി ശ്രീകുമാറിന്റെ മകൾ സ്വന്തം പിതാവിനെ കാണാൻ വന്നപ്പോൾ അപമാനിച്ചയച്ചു. ഒപ്പം ‘എന്റെ പിതൃത്വം നിഷേധിക്കാൻ ഇയാൾ ആരാണ് ..’ എന്ന് ആ പെൺകുട്ടിയുടെ ചോദ്യത്തിന് മുൻമ്ബിൽ ഇന്നും മറുപടി പറയാത്ത പിസി. ആക്രമിക്കപ്പെട്ട നിസ്സഹായയായ നടിയെ ‘അഴിഞ്ഞാട്ടക്കാരി ‘എന്നു വിളിച്ച് വേദനിപ്പിച്ച പിസി. ഭക്ഷണം താമസിച്ചതിന്.. ജീവിക്കാനായ് എച്ചിൽ പാത്രം കഴുകി ജീവിക്കാൻ വന്നവന്റെ ചെവിക്കുറ്റി അടിച്ചു തകർത്ത് മാതൃക കാട്ടിയ പിസി.

ഈ ഭീകരദേഹമാണ് ഇനി ഉമ്മൻചാണ്ടിയെ ഒണ്ടാക്കാൻ പോണത്. ഒരു ഗതിയും പരഗതിയും പോലും കിട്ടാത്ത പിസി. ജനപക്ഷം അല്ല ഇങ്ങേര് സാത്താൻ പക്ഷമാണ്. ജനങ്ങളുടെ എതിർപക്ഷം. പിസി ജോർജ് ഈ വക ഓലപാമ്‌ബൊക്കെ കാട്ടി ഇനി ഉമ്മൻ ചാണ്ടിയെന്ന മഹാനായ നേതാവിനെ വിരട്ടാമെന്ന് കരുതല്ലേ മോനേ.. പൂഞ്ഞാറിലെ ജനങ്ങളെ ഈ വക തട്ടിപ്പുകാട്ടി ഇനിയും വഞ്ചിക്കാമെന്നും കരുതേണ്ട. യുഡിഎഫിന്റെ ചുമരിൽ ചാരി ഓസിനങ്ങ് ജയിക്കാൻ കഴിയാത്തതിന്റെ നീറ്റലാണ് താങ്കൾക്കെന്നറിയാം.

താങ്കളാരന്ന് മലയാളികൾക്കറിയാം. പിസി ജോർജ് എന്നാൽ. Press Conference ജോർജ് എന്നാണല്ലോ ഇന്നത്തെ അർത്ഥം. ഒന്നുകൂടി ഓർമ്മിപ്പിച്ചു കൊണ്ടു നിർത്തുന്നു. കളി ഇനി ഉമ്മൻ ചാണ്ടിയോട് വേണ്ടാ മോനെ ദിനേശാ. വിട്ടുകളി ഇത് വേറെലവലാണ്. ‘കേരള ജനതയുടെ തകർക്കുവാനാവാത്ത വിശ്വാസം..’ അതാണ് ഉമ്മൻചാണ്ടി.