play-sharp-fill
മലയോര മണ്ണിന്റെ മനം കവർന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ

മലയോര മണ്ണിന്റെ മനം കവർന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ

സ്വന്തം ലേഖകൻ

പൂഞ്ഞാർ : നിയോജക മണ്ഡലത്തിലെ കിഴക്കൻ മലയോര മേഖലയിൽ സമൂലമായ വികസനം യാഥാർഥ്യമാക്കുമെന്ന് ഇടതു മുന്നണി സ്ഥാനാർത്ഥി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ. ദുഃസഹമായ ജീവിത സാഹചര്യങ്ങളിലൂടെയാണ് ഇവർ കടന്നു പോകുന്നത്. കൈവശ ഭൂമിക്ക് പട്ടയം ലഭ്യമാക്കുക എന്നത് ഇവരുടെ നീണ്ട നാളത്തെ ആഗ്രഹമാണ്. താൻ എംഎൽഎ ആയി തെരെഞ്ഞെടുക്കപ്പെട്ടാൽ യുദ്ധകാലാടിസ്ഥാനത്തിൽ ഇതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉറപ്പു നൽകി. മണ്ഡല പര്യടന പരിപാടികൾക്കിടയിൽ കോരുത്തോട്, മുക്കൂട്ടുതറ പഞ്ചായത്തുകളിലെ പൊതു ജനങ്ങളോട് സംവദിക്കുകയായിരുന്നു ഇദ്ദേഹം.

കുടിവെള്ള പ്രശ്നം നിയോജക മണ്ഡലത്തിലുടനീളം അതീവ ഗുരുതരമായി തുടരുകയാണ്. സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം മഴ ലഭ്യമാകുന്ന മേഖല ആയിരുന്നിട്ട് കൂടി വേനൽ കാലങ്ങളിൽ അതി ശക്തമായ കുടിവെള്ള ക്ഷാമമാണ് നേരിടുന്നത്. ഇതിന് പരിഹാരമുണ്ടാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടില്ലാത്ത മുഴുവൻ ആളുകൾക്കും വിവിധ സർക്കാർ പദ്ധതികൾ ഉപയോഗപ്പെടുത്തിക്കൊണ്ട് വീടുകൾ വെച്ച് നൽകും. അഞ്ചു വർഷത്തിനുള്ളിൽ ഒരൊറ്റ ഭവന രഹിതർ പോലുമില്ലാത്ത മണ്ഡലമാക്കി പൂഞ്ഞാറിനെ മാറ്റും. സർക്കാർ പദ്ധതികൾക്ക് പുറമെ എംഎൽഎ ഫണ്ടുകളും, സ്വകാര്യ വ്യക്തികളിൽ നിന്നുള്ള സഹായ സഹകരണങ്ങളും ഇതിനായി സ്വീകരിക്കും.

രാവിലെ 8 മണിയോടെ പനയ്ക്കച്ചിറയിൽ നിന്നും ആരംഭിച്ച പര്യടനം കൊമ്പുകുത്തി, കോരുത്തോട്, കുഴിമാവ്, 504 കോളനി, കാളകെട്ടി, എയ്ഞ്ചൽ വാലി, മൂലക്കയം, കണമല, എരുത്വാപുഴ, പാണപ്പിലാവ്, മുക്കൂട്ടുത്തറ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് രാത്രി 8 മണിയോടെ ഇരുമ്പൂന്നിക്കരയിൽ
സമാപിച്ചു. പര്യാടനത്തിൽ ഇടതു മുന്നണി നേതാക്കളും, ജന പ്രതിനിധികളും, ആയിരക്കണക്കിന് പ്രവർത്തകരും പങ്കെടുത്തു.