
ഓവർസീസ് എൻ സിപി പുതുവത്സര ദിന കിറ്റുകൾ വിതരണം ചെയ്തു
സ്വന്തം ലേഖകൻ
കുവൈറ്റ് സിറ്റി: ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി, കോവിഡ് 19 സുരക്ഷാ മുൻകരുതലുകൾ പാലിച്ചുകൊണ്ട് സംഘടനയുടെ സാമൂഹിക സേവന ദിനാചരണത്തിന്റെ ഭാഗമായി പുതുവത്സര ദിനത്തോടനുബന്ധിച്ച് കുവൈറ്റിലെ – ഇന്ത്യ, പാകിസ്ഥാൻ ,ഈജിപ്ത് സ്വദേശികളായ സാധാരണക്കാരായ തൊഴിലാളികൾക്കായി ഭക്ഷണവും, പുതുവത്സര സമ്മാനവും ഉൾപ്പടെയുള്ള കിറ്റുകൾ ക്യാമ്പുകളിൽ വിതരണം ചെയ്തു.
ഒ എൻ സി പി ദേശീയ കമ്മിറ്റി പ്രസിഡന്റ് ബാബു ഫ്രാൻസീസ് ഉദ്ഘാടനം നിർവ്വഹിച്ചു. ഒ എൻ സി പി ദേശീയ ജനറൽസെക്രട്ടറി ജിവ്സ് എരിഞ്ചേരി സ്വാഗതം പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജു സ്റ്റീഫൻ,സണ്ണി മിറാൻഡ, ജോഫി മുട്ടത്ത്, മാത്യു ജോൺ, രവി മണ്ണായത്ത് എന്നിവർ നേതൃത്വം നൽകി.പരിപാടിയുടെ മാധ്യമ പ്രായോജകരായ കളേഴ്സ് പ്രിൻറിംഗ് പ്രസ്സിനും, പരിപാടി വിജയിപ്പിക്കാൻ സഹായിച്ച എല്ലാവർക്കും ട്രഷറർ രവീന്ദ്രൻ നന്ദി പറഞ്ഞു
Third Eye News Live
0