
കുമരകം: കേരള കർഷകസംഘം കുമരകം സൗത്ത് മേഖലാ കൺവൻഷൻ എം ടി ജോസഫ് ഉദ്ഘാടനം ചെയ്തു. എ വി റസൽ നഗറിൽ ചേർന്ന കൺവെൻഷൻ എം എസ് ഭദ്രൻ അധ്യക്ഷത വഹിച്ചു. ടി എൻ രാജൻക്കുട്ടി, കെ എസ് സലിമോൻ, പി എസ് അനീഷ്, കെ കെ രാരിച്ചൻ, സി പി ബാഹുലേയൻ, വി ടി സതീഷ് കുമാർ, വി എസ് കൊച്ചുമോൻ തുടങ്ങിയവർ സംസാരിച്ചു. പ്രസിഡന്റായി വി എസ് കൊച്ചുമോൻ, സെക്രട്ടറിയായി വി ടി സതീഷ് കുമാർ, ട്രഷററായി കെ എം ബാബു എന്നിവരെ യോഗത്തിൽ തിരഞ്ഞെടുത്തു.