video
play-sharp-fill

കള്ളൻ കപ്പലിൽ തന്നെ… പൊതുജനങ്ങൾ രഹസ്യമായി നൽകുന്ന വിവരങ്ങൾ ക്രിമിനൽ സംഘങ്ങൾക്ക് ലഭിക്കുന്നത് ഞൊടിയിടയിൽ; പൊലീസിന് ലഭിക്കുന്ന രഹസ്യ വിവരങ്ങൾ ക്രിമിനൽ സംഘങ്ങൾക്ക് നൽകുന്നവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക അസോസിയേഷൻ കോട്ടയം ജില്ലാ വർക്കിംഗ് പ്രസിഡന്റ് സർക്കാരിന് നിവേദനം നൽകി

Spread the love

കോട്ടയം: പൊലീസ് – എക്സൈസ് സംഘങ്ങൾക്ക് ലഹരി മാഫിയ -മറ്റ് ക്രിമിനൽ സംഘങ്ങൾ എന്നിവരുടെ വിവരങ്ങൾ രഹസ്യമായി കൈമാറിയാൽ അതിനുമുമ്പേ പൊലീസ് – എക്സൈസ് സംഘങ്ങൾക്ക് വിവരം ലഭിച്ചുവെന്ന വിവരം വേഗതയിൽ ക്രിമിനൽ സംഘങ്ങൾ ലഭിക്കുന്നു.

ഇത്തരത്തിൽ ആക്ഷേപവും പരാതിയും ഉയരുന്നതിനാൽ സംസ്ഥാന ക്രൈംബ്രാഞ്ച് എഡിജിപി കോട്ടയം ജില്ലാ പൊലീസ് മേധാവിയോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും വഞ്ചി ഇപ്പോഴും തിരുനക്കര തന്നെയാണ് എന്നുള്ള അവസ്ഥയാണ് ഉള്ളത്.

രഹസ്യമായി ലഭിക്കുന്ന വിവരങ്ങൾ സേനയിൽ ചോർത്തുന്നതിനെ കുറിച്ച് മൂന്ന് ഡിവൈഎസ്പിമാർ കൊടുത്ത റിപ്പോർട്ടിൽ പ്രതിപാദിക്കുന്നില്ല. അന്വേഷണ സംഘത്തെ നിയോഗിക്കേണ്ടത് സർക്കാരിന്റെ മന്ത്രിസഭയാണ് എന്നുള്ള കുറിപ്പോടെ റിപ്പോർട്ട് അവസാനിപ്പിച്ചു അന്വേഷണം അവസാനിപ്പിക്കുന്ന പ്രവണതയാണ് ഉണ്ടായിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുജനങ്ങൾ രഹസ്യമായി നൽകുന്ന വിവരങ്ങൾ ക്രിമിനൽ സംഘങ്ങൾക്ക് നൽകുന്നവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക അസോസിയേഷൻ കോട്ടയം ജില്ലാ വർക്കിംഗ് പ്രസിഡന്റ് ബെയ്ലോൺ എബ്രാഹം വീണ്ടും സർക്കാരിന് നിവേദനം നൽകി.