play-sharp-fill
പി.എസ്.സി എഴുതി കഷ്ടപ്പെടേണ്ട; കേരളത്തില്‍ തന്നെ താല്‍ക്കാലിക സര്‍ക്കാര്‍ ജോലി നേടാം; വിവിധ ഒഴിവുകളെ കുറിച്ച് അറിയാം

പി.എസ്.സി എഴുതി കഷ്ടപ്പെടേണ്ട; കേരളത്തില്‍ തന്നെ താല്‍ക്കാലിക സര്‍ക്കാര്‍ ജോലി നേടാം; വിവിധ ഒഴിവുകളെ കുറിച്ച് അറിയാം

സ്വന്തം ലേഖകൻ   

എം.ആര്‍.എസ് ഹോസ്റ്റലുകളില്‍ ജോലി

കല്‍പ്പറ്റ ഐ.റ്റി.ഡി.പി ഓഫീസിന് കീഴില്‍ പ്രീ-മെട്രിക് എം.ആര്‍.എസ് ഹോസ്റ്റലുകളില്‍ ജോലി. വാച്ച്മാന്‍, കുക്ക്, ആയ, സ്വീപ്പര്‍ പോസ്റ്റുകളിലേക്ക് അവസരം. 25നും 50നും ഇടയില്‍ പ്രായമുള്ള പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈത്തിരി താലൂക്ക് പരിധിയിലെ താമസക്കാര്‍ക്ക് മുന്‍ഗണനയുണ്ടാകും. പ്രവൃത്തി പരിചയം അഭികാമ്യം. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി ജൂണ്‍ ആറിന് രാവിലെ 10.30ന് കല്‍പ്പറ്റ ഐറ്റിഡിപി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ എത്തണം. സംശയങ്ങള്‍ക്ക്: 04936 202232.

മോഡല്‍ പോളിടെക്‌നിക് കോളജില്‍ താല്‍ക്കാലിക നിയമനം

സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ പൈനാവ് മോഡല്‍ പോളിടെക്‌നിക്ക് കോളജില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ബയോമെഡിക്കല്‍ തസ്തികയില്‍ ജോലി. താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 4 രാവിലെ 10ന് ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം കോളജില്‍ നേരിട്ട് ഹാജരാകണം. സംശയങ്ങള്‍ക്ക്: 04862 297617, 9947130573, 9744157188.

അധ്യാപക നിയമനം

വയനാട് ദ്വാരകയിലെ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എച്ച്.എസ്.ടി പാര്‍ട്ട് ടൈം മലയാളം, സോഷ്യല്‍ സയന്‍സ് തസ്തികയില്‍ അഭിമുഖം നടക്കുന്നു. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ അഞ്ചിന് അഭിമുഖത്തില്‍ പങ്കെടുക്കണം. മലയാളം വിഭാഗത്തിലേക്ക് രാവിലെ 10.30നും, സോഷ്യല്‍ സയന്‍സിലേക്ക് ഉച്ചയ്ക്ക് 1നും അഭിമുഖം നടക്കും. സംശയങ്ങള്‍ക്ക്: 04935 295068

ക്യാമ്പ് അസിസ്റ്റന്റ്

തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്‍ ഗവ. എഞ്ചിനീയറിങ് കോളജില്‍ പ്രവര്‍ത്തിക്കുന്ന എപിജെ അബ്ദുല്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി പരീക്ഷ- മൂല്യ നിര്‍ണ്ണയ ക്യാമ്പിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ക്യാമ്പ് അസിസ്റ്റന്റ് ഒഴിവിലേക്ക് നിയമനം നടക്കുന്നു. ഡിഗ്രി/ മൂന്ന് വര്‍ഷ ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം. അസല്‍ സര്‍ട്ടിഫിക്കറ്റും, പകര്‍പ്പുകളുമായി ജൂണ്‍ 11ന് രാവിലെ 10ന് കോളജില്‍ ഹാജരാകണം. സംശയങ്ങള്‍ക്ക്: 0471 2300484.