ജോലി വാഗ്ദാനം ചെയ്തു 30 ലക്ഷം രൂപ തട്ടി: ആലുവ സ്വദേശിയ്‌ക്കെതിരെ പൊലീസ് കേസ്; പണം തട്ടിയത് വിദേശത്തും സ്വകാര്യ സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്ത്

Spread the love

തേർഡ് ഐ ക്രൈം

video
play-sharp-fill

കൊച്ച: വിദേശത്തും സ്വകാര്യ സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്തു 30 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ ആലുവ സ്വദേശിയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. സംസ്ഥാനത്ത് അടുത്തിടെ നടക്കുന്ന വിദേശ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകളിൽ ഏറ്റവും വലുതാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന.

എറണാകുളം എളംകുളം സ്വദേശി പി.ടി ഡാനിയലിന്റെ പരാതിയിൽ കോടതി നിർദേശപ്രകാരം കടവന്ത്ര പൊലീസാണ് മുട്ടം സ്വദേശി പി.ബി അഷറഫിനെതിരെ കേസ് എടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു സ്വകാര്യ മെഡിക്കൽ സ്ഥാപനത്തിലും വിദേശത്തും ജോലി വാഗ്ദാനം ചെയ്താണ് ഇയാൾ പണം തട്ടിയതെന്നാണ് പരാതിയിൽ പറയുന്നത്. നവംബറിൽ പൊലീസിൽ നേരിട്ട് പരാതി നൽകിയെങ്കിലും സ്വീകരിച്ചില്ല. തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു. സ്വകാര്യ മെഡിക്കൽ സ്ഥാപനത്തിലെ ജോലിക്കായി 15 ലക്ഷം രൂപയാണ് ആദ്യം കൈപ്പറ്റിയത്.

എന്നാൽ ഇവിടെ ജോലി ലഭിക്കാതായതോടെ വേറെ ജോലി തരപ്പെടുത്തി നൽകാമെന്ന് ഉറപ്പ് നൽകി. ഇതിനായി 15ലക്ഷം രൂപ വീണ്ടും വാങ്ങിയെന്നും പരാതിയിൽ പറയുന്നു. എന്നാൽ ഈ ജോലിയും ലഭിച്ചില്ല. തുടർന്നാണ് ഡാനിയൽ പൊലീസിനെ സമീപിച്ചത്.