
ജസ്‌നയെവിടെ…! നിർണ്ണായകമായ ഈ സൂചനകൾ പൊലീസിന്; പ്രതീക്ഷയ്ക്കു വകയുണ്ടെന്ന നിലപാടുമായി കൂടത്തായി ഫെയിം എസ്.പി സൈമൺ; ജസ്‌നയെ കണ്ടെത്താൻ സ്വീകരിച്ചത് കൂടത്തായി മോഡൽ അന്വേഷണം
തേർഡ് ഐ ബ്യൂറോ
ചെന്നൈ: രണ്ടു വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജസ്‌ന എന്ന പെൺകുട്ടിയെ തമിഴ്‌നാട്ടിൽ നിന്നു കണ്ടെത്തിയെന്നതിന് വ്യക്തമായ സൂചന പുറത്ത്. ജസ്‌നയെവിടെയെന്നതിന് അന്വേഷണ സംഘം കൃത്യമായ സൂചനകൾ നൽകുന്നില്ലെങ്കിലും, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണുമായി തേർഡ് ഐ ന്യൂസ് ലൈവ് സംഘം സംസാരിച്ചതിൽ നിന്നും ജസ്‌ന തമിഴ്‌നാട്ടിൽ തന്നെ ഒരു സുഹൃത്തിന്റെ വീട്ടിൽ ജീവനോടെ ഉണ്ട് എന്ന വിവരമാണ് ലഭിച്ചിരിക്കുന്നത്. തമിഴ്‌നാട് കർണ്ണാടക അതിർത്തിയിലെ തിരക്ക് ഏറെ കുറഞ്ഞ പ്രദേശത്ത് രൂപമാറ്റം വരുത്തിയാണ് ജസ്‌നയുള്ളത് എന്ന വിവരമാണ് ഇപ്പോൾ ലഭിക്കുന്നത്.
ജസ്‌നയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും വെളിപ്പെടുത്താൻ കെ.ജി സൈമൺ തയ്യാറായില്ലെങ്കിൽ പോലും അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും ലഭിച്ച സൂചനകളാണ് തേർഡ് ഐ ന്യൂസ് ലൈവ് ഇപ്പോൾ പുറത്തു വിടുന്നത്. കൂടത്തായി കേസ് അന്വേഷിച്ച സമാന രീതിയിലുള്ള അന്വേഷണം തന്നെയാണ് ജസ്‌നയെ കണ്ടെത്തുന്നതിനു വേണ്ടിയും പത്തനംതിട്ട പൊലീസ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഇതേ തുടർന്നാണ് ജസ്‌നയെ കണ്ടെത്തിയത് എന്ന സൂചനയാണ് ലഭിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു വർഷം മുൻപ് ഏരുമേലിയ്ക്കു സമീപം കോട്ടയം പത്തനംതിട്ട ജില്ലാ അതിർത്തിയായ മുക്കുട്ടൂതറയിൽ നിന്നാണ് ജസ്‌ന എന്ന പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ കാണാതാകുന്നത്. പത്തനംതിട്ട എസ്.പിയായി ചുമതലയേറ്റെടുത്ത കെ.ജി സൈമണിന് ആദ്യം തന്നെ ഏറ്റെടുക്കേണ്ടി വന്ന വലിയ കേസ് ഇതു തന്നെയായിയിരുന്നു. കേസ് അന്വേഷണത്തിനായി കൂടത്തായി മോഡലിൽ രഹസ്യ സംഘാംഗങ്ങളെ ഉൾപ്പെടുത്തി ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി ടോമിൻ തച്ചങ്കരിയുടെ നിർദേശാനുസരണം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയാണ് ഇദ്ദേഹം ആദ്യം ചെയ്തത്.
തുടർന്നു ജസ്‌ന പോകാൻ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും കേന്ദ്രീകരിച്ച് രഹസ്യമായി അന്വേഷണം ആരംഭിച്ചു. മലയാളികൾ ഉള്ള സ്ഥലങ്ങളിൽ, പത്തനംതിട്ടയിലെ മുക്കൂട്ടുതറ, റാന്നി, കോട്ടയം ജില്ലയിലെ എരുമേലി എന്നിവിടങ്ങൾ സ്വദേശങ്ങളായ മലയാളികൾ സംംസ്ഥാനത്തിന്റെ പുറത്ത് എവിടെയൊക്കെയുണ്ട് എന്ന പട്ടികയാണ് പൊലീസ് ആദ്യം എടുത്തത്. ഇത്തരത്തിൽ ഈ പ്രദേശങ്ങളിലെ ആളുകൾ ഉള്ള മറ്റു സംസ്ഥാനങ്ങളിലെ സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കി പൊലീസ് അന്വേഷണം ആരംഭിച്ചു.
രണ്ടാം ഘട്ടത്തിൽ ജസ്‌നയോടൊപ്പം വിവിധ ക്ലാസുകളിൽ പഠിച്ചവർ ഏതൊക്കെ നാടുകളിൽ ജോലി ചെയ്യുന്നുണ്ടെന്നും, പഠിക്കുന്നുണ്ടെന്നും കണ്ടെത്തി അന്വേഷണം അവരിലേയ്ക്കും തിരിച്ചു വിട്ടു. ഇത്തരത്തിൽ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഈ അന്വേഷണം കൃത്യമായി ജസ്‌നയിലേയ്ക്കുള്ള സൂചനകൾ നൽകി എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ ശരിവയ്ക്കുന്നത്.
ഇതിനിടെ കർണ്ണാടകയിൽ നിന്നാണ് ജസ്‌നയെ കണ്ടെത്തിയത് എന്ന രീതിയിലുള്ള വാർത്തകളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. എന്നാൽ, ഈ വാർത്തകളോടെല്ലെ ശുഭകരമായ ഉത്തരം വരാനുണ്ട് എന്ന മറുപടി മാത്രമാണ് ഇപ്പോൾ പത്തനംതിട്ട എസ്.പി കെ.ജി സൈമൺ നൽകുന്നത്.
അന്വേഷണ പുരോഗതി ഇപ്പോൾ പറയാറായിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയായ പത്തനംതിട്ട എസ്.പി കെ.ജി സൈമൺ വ്യക്തമാക്കുന്നു.