
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ വിവിധ കരാർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. CERT-K, KSWAN, e-Procurement, DeGS തുടങ്ങിയ പദ്ധതികള്‍ക്കായി ഒരു വർഷത്തേക്കാണ് നിയമനങ്ങള്‍.
തസ്തിക, യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങള്‍ അറിയാം
ഇ-പ്രൊക്യൂർമെൻ്റ് പ്രോജക്‌ട്: പ്രൊക്യൂർമെൻ്റ് ഡൊമൈൻ എക്സ്പർട്ട് (ഒഴിവ്: 1). പ്രായപരിധി: 40. യോഗ്യത: ബി.ടെക്/ബി.ഇ. (EC/CS/IT) / എം.സി.എ. + എം.ബി.എ. 5 വർഷം ഐ.ടി. മാനേജർ പരിചയം (3 വർഷം ഇ-ഗവേണൻസ്). ശമ്പളം: 1,04,000.

Whatsapp Group 1 | Whatsapp Group 2 |Telegram Group
CERT-K പ്രോജക്‌ട്: ലീഡ് / സീനിയർ ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റ് (ഒഴിവ്: 1). പ്രായപരിധി: 40. യോഗ്യത: ബി.ഇ./ബി.ടെക് (CS/EC/IT) / എം.സി.എ. + ഇൻഫർമേഷൻ സെക്യൂരിറ്റി സർട്ടിഫിക്കറ്റ്. 4-6 വർഷം പരിചയം (4 വർഷം ഇൻഫർമേഷൻ സെക്യൂരിറ്റിയില്‍). ശമ്പളം: 80,000.
KSWAN പ്രോജക്‌ട്: സീനിയർ നെറ്റ്‌വർക്ക് എഞ്ചിനീയർ (NOC ഓപ്പറേഷൻസ്) (ഒഴിവ്: 1). പ്രായപരിധി: 35. യോഗ്യത: ഇലക്‌ട്രോണിക്സ് / കമ്ബ്യൂട്ടർ സയൻസില്‍ ബി.ഇ./ബി.ടെക്, CCNP/തത്തുല്യ സർട്ടിഫിക്കേഷൻ. 3 വർഷം നെറ്റ്‌വർക്ക് അഡ്മിനിസ്‌ട്രേഷൻ പരിചയം (NOC/ഡാറ്റാ സെൻ്റർ പരിചയം അഭികാമ്യം). MPLS/IPV6 കോണ്‍ഫിഗറേഷൻ, റൂട്ടിംഗ്, സ്വിച്ചിംഗ്, ഫയർവോള്‍ അറിവ് അഭികാമ്യം. ശമ്പളം: 52,000.
ഡി.ഇ.ജി.എസ്. പദ്ധതി: ഡിസ്ട്രിക്‌ട് പ്രോജക്‌ട് മാനേജർ (പ്രതീക്ഷിക്കുന്ന ഒഴിവുകള്‍). പ്രായപരിധി: 40. യോഗ്യത: എഞ്ചിനീയറിംഗ് ബിരുദം / എം.സി.എ. + എം.ബി.എ. 2 വർഷത്തെ ഐ.ടി. പ്രവർത്തിപരിചയം. ശമ്പളം: 40,000. കൂടുതല്‍ വിവരങ്ങള്‍ക്ക് https://careers-itmission.kerala.gov.in/NotificationPdf/MTI%3D



