
കൊച്ചി: സംസ്ഥാന ഐടി മിഷനില്‍ ജോലി നേടാൻ അവസരം. വിവിധ തസ്തികകളിലായി പ്രതീക്ഷിത ഒഴിവുകളിലേക്കാണ് വിജ്ഞാപനം വന്നിട്ടുള്ളത്.
കരാർ അടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ളവർക്ക് ഒഫീഷ്യല്‍ വെബ്സൈറ്റ് സന്ദർശിച്ച് കൂടുതല്‍ വിവരങ്ങളറിയാം.
അവസാന തീയതി: സെപ്റ്റംബർ 30

Whatsapp Group 1 | Whatsapp Group 2 |Telegram Group
തസ്തികയും ഒഴിവുകളും
കേരള സംസ്ഥാന ഐടി മിഷനില്‍ കരാർ നിയമനം. ഹെല്‍പ്പ് ഡെസ്ക് ഓപ്പറേറ്റർ, സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ സപ്പോർട്ട് എഞ്ചിനീയർ,
എഞ്ചിനീയർ, സീനിയർ സെക്യൂരിറ്റി എഞ്ചിനീയർ, സീനിയർ നെറ്റ് വർക്ക് എഞ്ചിനീയർ, ചേഞ്ച് മാനേജ്മെന്റ് എക്സ്പേർട്ട്, സോഫ്റ്റ് വെയർ ആർകിടെക്‌ട് ഒഴിവുകള്‍.
പ്രായപരിധി
ഹെല്‍പ്പ് ഡെസ്ക് ഓപ്പറേറ്റർ = 28 വയസ്സ് കവിയരുത്.
സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ സപ്പോർട്ട് എഞ്ചിനീയർ = 36 വയസ്സ് കവിയരുത്.
എഞ്ചിനീയർ = 36 വയസ്സ് കവിയരുത്.
സീനിയർ സെക്യൂരിറ്റി എഞ്ചിനീയർ = 40 വയസ്സ് കവിയരുത്.
യോഗ്യത
ഹെല്‍പ്പ് ഡെസ്ക് ഓപ്പറേറ്റർ
ഡിഗ്രി. കൂടെ കോള്‍സെന്റർ/ഹെല്‍പ്പ് ഡെസ്ക് ഓപ്പറേറ്ററായി ഒരു വർഷം ജോലി ചെയ്തുള്ള പരിചയം.
ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ പരിജ്ഞാനം.
സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ സപ്പോർട്ട് എഞ്ചിനീയർ
ബിടെക്/എംസിഎ. ഐടി പ്രോജക്ടുകളില്‍ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
എഞ്ചിനീയർ
ബിടെക് (കംപ്യൂട്ടർസ യൻസ്/ ഐടി/ ഇലക്‌ട്രോണി ക്സ്)/ ഗ്രാജുവേറ്റ് + PGDeG. 1-2 വർഷ പ്രവൃത്തിപരിചയം.
സീനിയർ സെക്യൂരിറ്റി എഞ്ചിനീയർ
ബിഇ/ബിടെക് (സിഎസ്/ഇസി/ഐടി)/എംസിഎ. പ്രൊഫഷണല്‍ ഇൻഫർമേഷൻ സെക്യൂരിറ്റി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
സമാന മേഖലയില്‍ 3 മുതല്‍ 5 വർഷം വരെ ജോലി ചെയ്തുള്ള പരിചയം.
ശമ്പളം
ഹെല്‍പ്പ് ഡെസ്ക് ഓപ്പറേറ്റർ = പ്രതിമാസം 23400 രൂപ ശമ്പളമായി ലഭിക്കും.
സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ സപ്പോർട്ട് എഞ്ചിനീയർ = പ്രതിമാസം 28,600 രൂപ ശമ്പളമായി ലഭിക്കും.
എഞ്ചിനീയർ = പ്രതിമാസം 32,500 രൂപ ശമ്പളമായി ലഭിക്കും.
സീനിയർ സെക്യൂരിറ്റി എഞ്ചിനീയർ = പ്രതിമാസം 75,000 രൂപ ശമ്ബളമായി അനുവദിക്കും.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവർ സംസ്ഥാന ഐടി മിഷന്റെ വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജില്‍ നിന്ന് റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക. ശേഷം ഓണ്‍ലൈനായി സെപ്റ്റംബർ 30ന് മുൻപ് അപേക്ഷിക്കണം.
വെബ്സെെറ്റ്: careers-itmission.kerala.gov.in