കേരളത്തില്‍ ക്രമസമാധാന തകര്‍ച്ച; ഗവര്‍ണര്‍ രാഷ്‌ട്രപതി ഭരണം ശുപാര്‍ശ ചെയ്യുമോ..? അമിത് ഷായെ കാണാൻ നീക്കം

Spread the love

ന്യൂഡല്‍ഹി: എസ്‌.എഫ്. ഐ പ്രവര്‍ത്തകര്‍ കാര്‍ തടഞ്ഞ് പ്രതിഷേധിച്ച സംഭവത്തില്‍ ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണുമെന്ന് വിവരം.

വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഗവര്‍ണറെ ഇന്നലെ കണ്ടിരുന്നു. ഗവര്‍ണറുടെ റൂട്ട് മാപ്പ് ചോര്‍ന്നത് ഗൗരവമായാണ് കേന്ദ്രം കാണുന്നത്.

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് കാറിനടുത്ത് വരാൻ കഴിഞ്ഞതും വൻ സുരക്ഷാവീഴ്ചയാണ്. സി.ആര്‍.പി.എഫ് സുരക്ഷ ഏര്‍പ്പെടുത്താനും ആലോചനയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡല്‍ഹിയില്‍ തുടരുന്ന ഗവര്‍ണര്‍ സംസ്ഥാനത്തിനെതിരെ പിന്തുണ ഉറപ്പാക്കാനുള്ള നീക്കത്തിലാണ്. ഇന്നലെ രാവിലെ കേരള ഹൗസില്‍ വി.മുരളീധരനുമായുള്ള കൂടിക്കാഴ്‌ചയില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചയായതായാണ് വിവരം.

കേരളത്തിന്റെ ഭരണത്തലവനായ തന്നെ റോഡില്‍ തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചത് ഗുരുതര ക്രമസമാധാന തകര്‍ച്ചയാണെന്ന് കേന്ദ്രസര്‍ക്കാരിനും രാഷ്ട്രപതിക്കും ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്‍കാനൊരുങ്ങുകയാണ്. കേന്ദ്രസേനയുടെ സുരക്ഷയും ആവശ്യപ്പെടുമെന്നാണ് വിവരം.