കേരള ഹൈഡല്‍ ടൂറിസം സെന്ററില്‍ ജോലി; ഓണ്‍ലൈനായും, ഓഫ്‌ലൈനായും അപേക്ഷിക്കാം

Spread the love

തിരുവനന്തപുരം: കേരള ഹൈഡല്‍ ടൂറിസം സെന്ററിന്റെ (KHTC) വിവിധ യൂണിറ്റുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കാരെ നിയമിക്കുന്നു.

ബോട്ട് ഡ്രൈവര്‍ തസ്തികയിലാണ് പുതിയ റിക്രൂട്ട്‌മെന്റ് വന്നിട്ടുള്ളത്. കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് മുഖേന നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെന്റാണിത്. അപേക്ഷകള്‍ ഓണ്‍ലൈനായോ, തപാല്‍ മുഖേനയോ ആഗസ്റ്റ് 07 വരെ അയക്കാം.

തസ്തിക & ഒഴിവ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള ഹൈഡല്‍ ടൂറിസം സെന്ററില്‍ ബോട്ട് ഡ്രൈവര്‍. കോഴിക്കോട് ജില്ലയിലെ കക്കയത്താണ് നിയമനം. ആകെ ഒഴിവുകള്‍ 01.

പ്രായപരിധി

45 വയസ് വരെ പ്രായമുള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം.

യോഗ്യത

പ്ലസ് ടു വിജയിച്ചിരിക്കണം.

മാസ്റ്റര്‍ ക്ലാസ് 3/ സ്രാങ്ക് ലൈസന്‍സ് വേണം.

സമാന സ്ഥാപനങ്ങളില്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും ജോലി ചെയ്തുള്ള പരിചയം.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 24,000 രൂപ ശമ്പളമായി അനുവദിക്കും.

അപേക്ഷ

അപേക്ഷകള്‍ സിഎംഡി വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി നല്‍കാം. വിശദമായ നോട്ടിഫിക്കേഷന്‍ താഴെ നല്‍കുന്നു. അത് വായിച്ച്‌ സംശയങ്ങള്‍ തീര്‍ക്കുക. അപേക്ഷ നല്‍കുന്നതിനായി സിഎംഡി വെബ്‌സൈറിലെ റിക്രൂട്ട്‌മെന്റ് പേജ് തിരഞ്ഞെടുക്കുക. ശേഷം തന്നിരിക്കുന്ന Apply NOw ബട്ടണ്‍ ക്ലിക് ചെയ്ത് അപേക്ഷിക്കാം.

തപാല്‍ മുഖേ അപേക്ഷകള്‍ നല്‍കുന്നവര്‍ തന്നിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിക്കുക. ശേഷം (ആറ് മാസത്തിനുള്ളില്‍ എടുത്ത) പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിപ്പിച്ച്‌, അംഗീകൃത തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, എക്‌സ്പീരിയന്‍സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ സഹിതം

PB No. 436, തൈക്കാട് പിഒ, തിരുവനന്തപുരം- 695014 എന്ന വിലാസത്തിലേക്ക് അയക്കണം.

അപേക്ഷയും പകര്‍പ്പുകളുമടങ്ങിയ കവറിന് മുകളില്‍ ‘KHTC Recruitment” എന്നോ, KHTC റിക്രൂട്ട്‌മെന്റ് എന്നോ രേഖപ്പെടുത്താന്‍ മറക്കരുത്.