കേരളാ ഹൗസിൽ വൻ സുരക്ഷാ വീഴ്ച ; മുഖ്യമന്ത്രിക്കുനേരെ വധശ്രമം
സ്വന്തം ലേഖകൻ
ദില്ലി: മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്ന ഡൽഹിയിലെ കേരള ഹൗസിന് മുന്നിൽ കത്തിയുമായി യുവാവിന്റെ ആത്മഹത്യാഭീഷണി. ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശി വിമൽരാജാണ് ഭീഷണിമുഴക്കിയതും മുഖ്യമന്ത്രിക്കുനേരെ കത്തി വീശുകയും ആത്മഹത്യശ്രമം നടത്തുകയും ചെയ്തത്.
വിമൽരാജ് (43) 20 വർഷമായി ഡൽഹിയിലാണ്. രാവിലെ ഒമ്പതരയോടെ എത്തിയ ഇയാളുടെ കൈയ്യിൽ ഒരു ബാഗും പോക്കറ്റിൽ ദേശീയപതാകയും ഉണ്ടായിരുന്നു. കേരള ഹൗസ് ഗസ്റ്റ്ഹൗസിന് മുന്നിൽ മാധ്യമ പ്രവർത്തകർക്കിടയൽ നിൽക്കുകയായിരുന്നു ഇയാൾ. സംശയം തോന്നിയ പൊലീസുകാർ ചോദ്യം ചെയ്തപ്പോൾ പ്രകോപിതനായി ബാഗിൽ നിന്ന് കത്തിയെടുക്കാൻ ശ്രമിച്ചപ്പോൾ സുരക്ഷ ഉദ്യോഗസ്ഥർ കീഴടക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. മുമ്പ് ഇയാൾ സെക്രട്ടറിയേറ്റിനു മുന്നിൽ ആത്മഹത്യശ്രമം നടത്തിയിരുന്നതായി പറയുന്നു. ജോലി ചെയ്യാൻ സമ്മതിക്കണമെന്നും മുഖ്യമന്ത്രിയെ കാണണമെന്നും ആവശ്യപ്പെട്ടാണ് ഇയാൾ കേരളാഹൗസിൽ എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group